23 August Friday

കണ്ണൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ തസ്‌തികയിലേക്ക് ഡ്രൈവിങ് ടെസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 18, 2018

തിരുവനന്തപുരം  > കാറ്റഗറി നമ്പര്‍ 611/2015 പ്രകാരം കണ്ണൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ്2 (എല്‍.ഡി.വി.) എന്‍.സി.എ. ഒ.എക്‌സ്. തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ജനുവരി 23 ന് കോഴിക്കോട് മാലൂര്‍കുന്നിലെ എ.ആര്‍. ക്യാമ്പ് മൈതാനത്ത് വച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക. 

ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 659/2012 പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്ചുറല്‍ സയന്‍സ്) മലയാളം മീഡിയം തസ്തികയുടെ കൊല്ലം ജില്ലയിലെ ചുരുക്കപ്പട്ടികയിലെ മെയിന്‍ ലിസ്റ്റ്, സപ്ലിമെന്ററി ലിസ്റ്റ് എസ്.സി., എസ്ടി., മുസ്ലിം എന്നിവയിലെയും, എല്‍.സി./എ.ഐ. ലെ 103928 വരെ രജിസ്റ്റര്‍ നമ്പരുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും 2018 ജനുവരി 16,17,18,31, ഫെബ്രുവരി 1,2 തീയതികളില്‍ കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസിലും, തൃശൂര്‍ ജില്ലയിലെ ചുരുക്കപ്പട്ടികയില്‍  ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് (ധീവരരജിസ്റ്റര്‍ നമ്പര്‍ 115324, ഹിന്ദു നാടാര്‍, ഭിന്നശേഷി ഉപപട്ടിക എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ ഒഴികെ)  2018 ജനുവരി 16,17,18,31, ഫെബ്രുവരി 1,2 തീയതികളില്‍ തൃശൂര്‍ ജില്ലാ പി.എസ്.സി. ഓഫീസിലും, എറണാകുളം ജില്ലയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ജനുവരി 16,17,18,23,24,25 തീയതികളില്‍  എറണാകുളം ജില്ലാ പി.എസ്.സി. ഓഫീസിലും വച്ച് ഇന്റര്‍വ്യൂ നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഒഎംആര്‍ പരീക്ഷ

കാറ്റഗറി നമ്പര്‍ 341/2017 പ്രകാരം ഹയര്‍ സെക്കന്‍ഡറി വി,്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) കമ്പ്യൂട്ടര്‍ സയന്‍സ് തസ്തികയ്ക്ക് 2018 ഫെബ്രുവരി 1 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒ.എം.ആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉദേ്യാഗാര്‍ത്ഥികള്‍ക്ക്  19.01.2018 മുതല്‍ ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

നീന്തല്‍ പരീക്ഷ

366/2014, 597/2015 എന്നീ കാറ്റഗറി നമ്പരുകള്‍ പ്രകാരം ജലഗതാഗതവകുപ്പില്‍ കൂലി വര്‍ക്കര്‍ (എന്‍.സി.എ. എസ്.സി., എല്‍.സി./എ.ഐ.) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ജനുവരി 22 ന് തിരുവനന്തപുരം കാര്യവട്ടത്തുള്ള ലക്ഷ്മിബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ (എല്‍.എന്‍.സി.പി.ഇ.) വച്ച് നീന്തല്‍ പ്രായോഗിക പരീക്ഷ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.   

 ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 168/2015 പ്രകാരം ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ്1 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ജനുവരി 23,24 തീയതികളില്‍ എറണാകുളം, കോഴിക്കോട് പി.എസ്.സി. മേഖലാ ഓഫീസുകളിലും 31 ന് ആസ്ഥാന ഓഫീസിലും, കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലര്‍ക്ക്    തസ്തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ജനുവരി 17 മുതല്‍ പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസിലും വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.   കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.




 

പ്രധാന വാർത്തകൾ
 Top