11 October Friday

പിഎസ്‌സി‌: നാല്‌ തസ്‌തികയിൽ സാധ്യതാപട്ടിക, ആറിൽ ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

തിരുവനന്തപുരം > വിവിധ വകുപ്പുകളിലായി നാല്‌ തസ്തികയിലേക്ക് സാധ്യതാപട്ടികയും ആറ്‌ തസ്‌തികയിലേക്ക്‌ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കും. കേരള വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും, 684/2023, 250/2023), ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡിൽ (ഒഡിഇപിസി) ടൈപ്പിസ്റ്റ് ഗ്രേഡ് 2 (256/2023), കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപറേഷൻ ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (698/2023), കേരള സംസ്ഥാന ആരോഗ്യ സർവീസസിൽ ഇസിജി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം) (271/2023) എന്നീ തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഒന്നാം എൻസിഎ ഈഴവ/തിയ്യ/ബില്ലവ, മുസ്ലിം (731/2023, 730/2023), വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം ഒന്നാം എൻസിഎ ധീവര (609/2023), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (തസ്തികമാറ്റം മുഖേന) മലയാളം മീഡിയം (703/2023), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (തസ്തികമാറ്റം മുഖേന) മലയാളം മീഡിയം (590/2023), എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ പട്ടികജാതി വികസന വകുപ്പിൽ നഴ്സറി സ്കൂൾ ടീച്ചർ (710/2023), കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (93/2023) എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കും.

ശാരീരിക അളവെടുപ്പും 
അഭിമുഖവും വെള്ളിയാഴ്ച

പത്തനംതിട്ട ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (പാർട്ട് 1, 2) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (716/2022, 717/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് വെള്ളിയാഴ്ച പിഎസ്‌സി കോട്ടയം ജില്ലാ ഓഫീസിൽ വച്ച് ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും. ഫോൺ: 0468 2222665.

സർട്ടിഫിക്കറ്റ്‌ പരിശോധന

ടൂറിസം വകുപ്പിൽ കുക്ക് (133/2023) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് ബുധനാഴ്ച പിഎസ്‌സി ആസ്ഥാന ഓഫീസിലെ ഇആർ15 വിഭാഗത്തിൽ വച്ചും വ്യാഴാഴ്ച ഡോ. ബി ആർ അംബേദ്കർ ഹാളിലും  രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ്‌ പരിശോധന നടത്തും. ഫോൺ: 0471 2546509.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top