09 September Monday

കോവിഡ്‌ വ്യാപനം: പിഎസ്‌ സി അഭിമുഖങ്ങളും പരീക്ഷകളും മാറ്റി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
തിരുവനന്തപുരം> കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 18വരെ പിഎസ്‌സി നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖവും മാറ്റി. തിങ്കളാഴ്‌ച ചേർന്ന യോഗത്തിലാണ്‌ തീരുമാനം.  14വരെയുള്ള സർട്ടിഫിക്കറ്റ്‌-സർവീസ്‌ പരിശോധനയും ഒന്നു മുതൽ 19വരെയുള്ള പരീക്ഷയും മാറ്റിയിട്ടുണ്ട്‌. എന്നാൽ നാലിലേക്ക്‌ മാറ്റിവച്ച കേരള വാട്ടർ അതോറിറ്റി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള പരീക്ഷയിൽ മാറ്റമില്ല.
 
വകുപ്പ് തല പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ നേരിട്ടു നൽകുന്നതും അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവക്കാൻ തീരുമാനിച്ചു. സർട്ടിഫിക്കറ്റ് അത്യാവശ്യമുളളവർ  നിയമനാധികാരിയുടെ ശുപാർശ കത്ത് സഹിതം തപാൽ വഴിയോ ഇ-മെയിലിലോ അപേക്ഷിക്കുകയാണെങ്കിൽ ആവശ്യമായ മുൻഗണന നൽകി തപാൽ വഴി അയച്ചുകൊടുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top