07 August Friday

പിഎസ്‌സി: വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിങ് ടീച്ചര്‍ തസ്‌തികയിലേക്ക് ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 26, 2018

തിരുവനന്തപുരം > മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 118/2016 പ്രകാരം ഡ്രോയിങ് ടീച്ചര്‍ (ഹൈസ്‌കൂള്‍) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

2.    കാറ്റഗറി നമ്പര്‍ 594/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ്) (പട്ടികജാതി/ പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം).

സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും
1.    കോട്ടയം ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 99/2016    പ്രകാരം ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം).

ഓണ്‍ലൈന്‍ പരീക്ഷ നടത്തും
1.    കാറ്റഗറി നമ്പര്‍ 146/2018  പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫോറന്‍സിക് മെഡിസിന്‍ (ഒന്നാം എന്‍സിഎ-ഹിന്ദു നാടാര്‍).

2.    കാറ്റഗറി നമ്പര്‍ 150/2018  പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫാര്‍മക്കോളജി (ഒന്നാം എന്‍സിഎ-എസ്‌സി).
 
3.    കാറ്റഗറി നമ്പര്‍ 151/2018  പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിയോളജി (ഒന്നാം എന്‍സിഎ-എസ്‌സി)
 
4.    കാറ്റഗറി നമ്പര്‍ 143/2018  പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോകെമിസ്ട്രി (ഒന്നാം എന്‍സിഎ-ഒബിസി).

5.    കാറ്റഗറി നമ്പര്‍ 144/2018  പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോകെമിസ്ട്രി (ഒന്നാം എന്‍സിഎ-എസ്‌സി).
    
6.    കാറ്റഗറി നമ്പര്‍ 145/2018  പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോകെമിസ്ട്രി (ഒന്നാം എന്‍സിഎ-മുസ്ലീം).

ഇന്റര്‍വ്യൂ
കാറ്റഗറി നമ്പര്‍ 131/2017 പ്രകാരം കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ് (ജൂനിയര്‍) (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പര്‍ 36/2017 പ്രകാരം നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇംഗ്ലീഷ് (ജൂനിയര്‍)   (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പര്‍ 126/2017 പ്രകാരം അഗ്രികള്‍ചര്‍ വകുപ്പില്‍ അഗ്രികള്‍ചര്‍ ഓഫീസര്‍) (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികകള്‍ക്ക് 2018 നവംബര്‍ 28 നും, കാറ്റഗറി നമ്പര്‍ 541/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (എഞ്ചിനീയറിങ് കോളേജുകള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ (ആര്‍ക്കിടെക്ചര്‍),  കാറ്റഗറി നമ്പര്‍ 72/2015 പ്രകാരം സോയില്‍ സര്‍വ്വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വ്വേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സോയില്‍ കണ്‍സര്‍വ്വേഷന്‍), കേരള ജനറല്‍ സര്‍വീസില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ് കാറ്റഗറി നമ്പര്‍ 41/2015 പ്രകാരം (നേരിട്ട്/തസ്തികമാറ്റംവഴി/ എന്‍സിഎ), കാറ്റഗറി നമ്പര്‍ 42/2015 പ്രകാരം (തസ്തികമാറ്റം വഴി), കാറ്റഗറി നമ്പര്‍ 140/2015 പ്രകാരം (എന്‍സിഎ-വിശ്വകര്‍മ്മ), കാറ്റഗറി നമ്പര്‍ 141/2015 പ്രകാരം (എന്‍സിഎ-എസ്‌സി), കാറ്റഗറി നമ്പര്‍ 142/2015 പ്രകാരം (എന്‍സിഎ-മുസ്ലീം), കാറ്റഗറി നമ്പര്‍ 143/2015 പ്രകാരം (എന്‍സിഎ-എസ്ടി), കാറ്റഗറി നമ്പര്‍ 147/2015 പ്രകാരം (എന്‍സിഎ-ഈഴവ),  കാറ്റഗറി നമ്പര്‍ 148/2015 പ്രകാരം (എന്‍സിഎ-എല്‍സി/എഐ) തസ്തികള്‍ക്ക് 2018 നവംബര്‍ 28, 29, 30 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top