14 September Saturday

എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍: 2313 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Feb 16, 2017

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര്‍മാരുടെ 2313 ഒഴിവ്. ജനറല്‍ 1010, ഒബിസി 606, എസ്സി 347, എസ്ടി 350 എന്നിങ്ങനെയാണ് ഒഴിവ്. ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.  2017 ജൂലൈ ഒന്നിനകം ബിരുദപരീക്ഷ പാസായതിന്റെ രേഖ സമര്‍പ്പിക്കണം. 2017ഏപ്രില്‍ ഒന്നിന് 21-30 വയസ്സാണ് പ്രായപരിധി. 1987 ഏപ്രില്‍ രണ്ടിനും 1996 ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ടു തീയതിയും ഉള്‍പ്പെടെ) ജനിച്ചവരാകണം. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്. അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടി, ഭിന്നശേഷി വിഭാഗത്തിന് 100 രൂപ. www.sbi.co.in വെബ്സൈറ്റിലൂടെ അപേക്ഷ മാര്‍ച്ച് ആറുവരെ സ്വീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top