തിരുവനന്തപുരം> ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയുടെ ടെക്നിക്കൽ ഫോറത്തിന്റെ നൂറാമത് ട്രെയിനിങ് പ്രോഗ്രാം 26 ന് നടക്കും. നൂറാമത് സെഷൻ വി ശ്രീകുമാർ (സെന്റർ ഹെഡ്, ടാറ്റാഎൽക്സി) ഉദ്ഘാടനം ചെയ്യും.രാവിലെ 11 ന് മുതൽ മുതൽ 1 മണി വരെയാണ് ക്ലാസ്. ടെക്നോപാർക്ക് സി ഇ ഒ ജോൺ എം തോമസ് ആശംസകളറിയിക്കും.
റോബിൻ ടോമി (ഹെഡ്, TCS റാപിഡ് ലാബ് ) ആണ് "ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് സാമൂഹ്യ മാറ്റത്തെ എങ്ങനെ ബാധിക്കുന്നു" (How AI is impacting social change and accessibility?) എന്ന വിഷയം കൈകാര്യം ചെയ്യുന്നത്.
ഓൺലൈൻ ആയി ആണ് സെഷൻസ് നടത്തുന്നത്. ഐ ടി ജീവനക്കാർ അറിഞ്ഞിരിക്കേണ്ട വിവിധ ടെക്നോളജീസ്, ടെക്നോളജീസിൽ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങൾ, ഏറ്റവും പുതിയ ടെക്നോളജീ ഡെവലപ്പ്മെന്റസ് എന്നീ വിഭാഗങ്ങളിൽ പെടുന്ന
സെഷൻസ് ഐ ടി ഇൻഡസ്ട്രിയിലെ പ്രമുഖരായ ടെക്നിക്കൽ എക്സ്പെർട്ട്സ് ആണ് കൈകാര്യം ചെയ്തത്.
എല്ലാ ആഴ്ചയും ഐ ടി ജീവനക്കർക്കായി പ്രതിധ്വനി ടെക്നിക്കൽ സെഷൻസ് നടത്തുന്നുണ്ട്.
രെജിസ്ട്രേഷൻ ലിങ്ക്:
https://us02web.zoom.us/meeting/register/tZIucOuoqjooH9XC0pbqnSeueQdCEssyTYqK
സൂം (zoom) വഴിയും പ്രതിധ്വനി ഫേസ്ബുക്ക് പേജു വഴിയും സെഷൻ ലഭ്യമാകും.
Prathidhwani Facebook page.
https://m.facebook.com/191783927609417/
കൂടുതൽ വിവരണങ്ങൾക്കു - സ്മിത പ്രഭാകരൻ - 9895542015 & നൗഷാദ് - 9633331678 ;
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..