25 April Thursday

എൻപിസിഐഎല്ലിൽ 200 ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019

ന്യൂക്ലിയർ പവർകോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ വിഭാഗങ്ങളിലായി എക്സിക്യൂട്ടീവ് ട്രെയിനി‐2019 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് 2017/18/19 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ ഒമ്പതുമുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി 23. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ ഒഴിവുകൾ. യോഗ്യത 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്/ ബിഎസ്‌സി എൻജിനിയറിങ്/അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എം ടെക്. നിബന്ധനകൾക്ക് വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം 26. 2019 ഏപ്രിൽ 23നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പരിശീലനം ഒരുവർഷത്തേക്കാണ്.  പരിശീലനം പൂർത്തിയാക്കിയാൽ സയന്റിഫിക് ഓഫീസർ/സി തസ്തികയിൽ നിയമനം ലഭിക്കും. വിശദവിവരത്തിന് www.npcilcareers.co.in

 


പ്രധാന വാർത്തകൾ
 Top