06 August Thursday

നോയിഡ സി‐ഡാകി ൽ പ്രോജക്ട് മാനേജർ, എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

നോയിഡ സെന്റർഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തും. 102 ഒഴിവുണ്ട്. വാക് ഇൻ ഇന്റർവ്യു ഡിസംബർ 19 ന് പ്രോജക്ട് മാനേജർ (ബിസിനസ് ഡവലപ്മെന്റ്/ഐടി സർവീസ്), പ്രോജക്ട് എൻജിനിയർ (ഡിബിഎ/സർവർ അഡ്മിൻ/ബാക് അപ് സ്റ്റോറേജ് അഡ്മിൻ), 20ന് പ്രോജക്ട് മാനേജർ (എംബഡഡ് സോഫ്റ്റ്വേർ സിസ്റ്റംസ്), പ്രോജക്ട് എൻജിനിയർ(എംബഡഡ് സോഫ്റ്റ്വേർ ഡവലപ്പർ), 21ന് പ്രോജക്ട് മാനേജർ (സോഫ്റ്റ്വേർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ്), പ്രോജക്ട് എൻജിനിയർ(സോഫ്റ്റ്വേർ ആപ്ലിക്കേഷൻ ഡവലപ്പർ/ഇംപ്ലമെന്റേഷൻ), പ്രോജക്ട് എൻജിനിയർ (മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്പർ). രാവിലെ ഒമ്പത് മുതൽ  12 വരെയാണ് ഇന്റർവ്യു. സ്ഥലം:    Centre for Development of Advanced Computing, Academic Block, B30, Institutional Area, Sector62, Noida201307. ബിഇ, ബിടെക്/ എംസിഎ, എംടെക്/പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിൽ അപേക്ഷിക്കാം. വിശദവിവരം www.cdac.in.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top