02 July Thursday

വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഒഴിവുകള്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 31, 2017

ഐഎസ്ആര്‍ഒയ്ക്ക് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ (വിഎസ്എസ്സി) റിസര്‍ച്ച് അസോസിയേറ്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 15 ഒഴിവാണുള്ളത്. പരസ്യനമ്പര്‍, പരസ്യതിയതി, തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, ഫെലോഷിപ്പ് എന്നീ വിവരങ്ങള്‍ ചുവടെ.
പരസ്യനമ്പര്‍: VSSC 298.
പരസ്യതിയതി: 22-07-2017.
റിസര്‍ച്ച് അസോസിയേറ്റ്- 9. ഏതെങ്കിലും വിഭാഗത്തില്‍ സയന്‍സ്/ടെക്നോളജി വിഭാഗത്തില്‍ പിഎച്ച്ഡി. അറ്റ്മോസ്ഫെറിക്, സ്പേസ്, പ്ളാനറ്ററി സയന്‍സ് എന്നിവയിലായിരിക്കണം തീസിസ്. വയസ്: 35. ആദ്യവര്‍ഷം 36,000 രൂപ, രണ്ടാംവര്‍ഷം 38,000 രൂപ, മൂന്നാംവര്‍ഷം 40,000 രൂപ എന്നിങ്ങനെയാണ് ഫെലോഷിപ്പ്.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ- 6. എ- കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ /തത്തുല്യ സിജിപിഎ/എസിപിഐ ഗ്രേഡോടെ അറ്റ്മോസ്ഫെറിക് സയന്‍സ്/സ്പേസ് സയന്‍സ്/പ്ളാനറ്ററി സയന്‍സ്/അപ്ളൈഡ് ഫിസിക്സില്‍ എംടെക്/തത്തുല്യം. അല്ലെങ്കില്‍ ഫിസിക്സ്/അപ്ളൈഡ് ഫിസിക്സ്/അറ്റ്മോസ്ഫെറിക് സയന്‍സ്/സ്പേസ് സയന്‍സ്/പ്ളാനറ്ററി സയന്‍സ്/മീറ്ററോളജി/ആസ്ട്രോഫിസിക്സ്/ആസ്ട്രോണമി എംഎസ്സി ബിരുദം.
ബി-യുജിസി നെറ്റ്/ഗേറ്റ്/ജെഇഎസ്ടി/ജെഎഎം. വയസ്: 2017 ആഗസ്ത് ഏഴിന് 28 വയസ്. ഫെലോഷിപ്പ് തുക: 25,000 രൂപ.
റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് ഇ-മെയില്‍ ആയും ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികയിലേക്ക് ഓണ്‍ലൈനുമായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി: ആഗസ്ത് 7.
അപേക്ഷിക്കേണ്ട വിധം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ www.vssc.gov.in    ഇ-മെയില്‍: directorspl@vssc.gov.in

പ്രധാന വാർത്തകൾ
 Top