21 August Wednesday

CENTRAL UNIVERSITY OF HARIYANA

വെബ് ഡെസ്‌ക്‌Updated: Monday Jul 31, 2017

www.cuh.ac.inസെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഹരിയാനയില്‍ 168 അധ്യാപകരുടെ ഒഴിവുണ്ട്. വിവിധ വകുപ്പുകളിലായി പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലാണ് ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
സ്കൂള്‍ ഓഫ് ആര്‍ട്സ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സില്‍ ഇക്കണോമിക്സ്, എഡ്യുക്കേഷന്‍, ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സോഷ്യോളജി, സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ കെമിസ്ട്രി, സ്കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്സില്‍ കംപ്യൂട്ടര്‍ സയന്‍സ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സ്കൂള്‍ ഓഫ് എര്‍ത്ത് എന്‍വയണ്‍മെന്റല്‍ ആന്‍ഡ് സ്പേസ് സ്റ്റഡീസില്‍ എന്‍വയണ്‍മെന്റല്‍ സയന്‍സ്, ജ്യോഗ്രഫി, സ്കൂള്‍ ഓഫ് എഡ്യുക്കേഷനില്‍ ബിഎഡ്, എംഎഡ്, സ്കൂള്‍ ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജിയില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, കെമിസ്ട്രി, സിവില്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, ഇംഗ്ളീഷ് കമ്യൂണിക്കേഷന്‍, എന്‍വയണ്‍മെന്റല്‍ സയന്‍സ്, മാനേജ്മെന്റ് സ്റ്റഡീസ്, ഫിസിക്സ്, പ്രിന്റിങ് ആന്‍ഡ് പാക്കേജിങ് ടെക്നോളജി, സ്കൂള്‍ ഓഫ് ജേര്‍ണലിസം മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയയില്‍ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, സ്കൂള്‍ ഓഫ് ഇന്റര്‍ ഡിസിപ്ളിനറി ആന്‍ഡ് അപ്ളൈഡ് ലൈഫ് സയന്‍സസില്‍ ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി, ന്യൂട്രീഷ്യന്‍ ബയോളജി, സ്കൂള്‍ ഓഫ് ലാംഗ്വേജ് ലിംഗ്വിസ്റ്റിക്സ് കള്‍ചര്‍ ആന്‍ഡ് ഹെറിറ്റേജില്‍ ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ്, ഹിന്ദി ആന്‍ഡ് ഇന്ത്യന്‍ ലാംഗ്വേജസ്, ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ്, സ്കൂള്‍ ഓഫ് ലോ, ഗവേണന്‍സ്, പബ്ളിക് പോളിസി ആന്‍ഡ് മാനേജ്മെന്റില്‍ കൊമേഴ്സ്, ലോ, മാനേജ്മെന്റ് സ്റ്റഡീസ്, സ്കൂള്‍ ഓഫ് ഫിസിക്കല്‍ ആന്‍ഡ് മാത്തമാറ്റിക്കല്‍ സയന്‍സില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലാണ് ഒഴിവ്.
ശമ്പളം:
പ്രൊഫസര്‍- 37400-67,000 രൂപ. അക്കാദമിക് ഗ്രേഡ് പേ- 10,000 രൂപ.
അസോസിയേറ്റ് പ്രൊഫസര്‍- 37,400-67,000 രൂപ. അക്കാദമിക് ഗ്രേഡ് പേ- 9,000 രൂപ.
അസിസ്റ്റന്റ് പ്രൊഫസര്‍- 15,600-39,100 രൂപ. അക്കാദമിക് ഗ്രേഡ് പേ- 6,000 രൂപ.
യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യത, മുന്‍പരിചയം എന്നിവ ഉണ്ടായിരിക്കണം. അപേക്ഷിക്കേണ്ടതും മറ്റുമുള്ള വിവരങ്ങളും വിശദാംശങ്ങളും www.cuh.ac.in  അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ആഗസ്ത് 4.
 

പ്രധാന വാർത്തകൾ
 Top