06 July Wednesday

ജനറല്‍ സയന്‍സ്

രാജന്‍പഴുപ്പട്ടUpdated: Monday Oct 30, 2017

1. ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ദൌത്യം ഏത്പേരില്‍ അറിയപ്പെടുന്നു?
2. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാന്‍?
3. ഒരു വ്യാഴവട്ടക്കാലം എന്നാല്‍ എത്ര വര്‍ഷമാണ് ?
4. കാഴ്ചശക്തി ഏറ്റവുംകൂടുതല്‍ അനുഭവപ്പെടുന്ന നേത്രഭാഗം ഏത്?
5. കണ്ണിന്റെ പ്രഷര്‍ അളക്കുന്നതിനുള്ള ഉപകരണമേത്?
6. ഉറുമ്പ് കടിക്കുമ്പോള്‍ ഉണ്ടാകുന്ന വേദനക്ക് കാരണമായ ആസിഡ് ഏത്?
7. സസ്യങ്ങളുടെ പുഷ്പിക്കലിന് സഹായിക്കുന്ന ഹോര്‍മോണ്‍ ഏത്?
8. രക്തസമ്മര്‍ദമുള്ള ആളുകള്‍ കറിയുപ്പിന് പകരം ഉപയോഗിക്കുന്ന പദാര്‍ത്ഥം?
9. ബ്ളീച്ചിങ് പൌഡറിന്റെ രാസനാമം എന്താണ്?
10. അപ്പക്കാരത്തിന്റെ രാസനാമം എന്ത് ?
11. കാലാവസ്ഥാ പഠനം നടത്തുന്ന ബലൂണുകളില്‍ നിറയ്ക്കുന്ന വാതകം ഏത്?
12. ഭൂമിയില്‍ 60 കിലോഗ്രാം ഭാരമുള്ള ഒരാള്‍ക്ക് ചന്ദ്രനില്‍ അനുഭവപ്പെടുന്ന ഭാരമെത്ര?
13. ചതുപ്പുപനി (marsh fever) എന്നറിയപ്പെടുന്ന രോഗമേത്?
14. C27 H45 OH  ഈ പ്രതീകം ഏതിനെ സൂചിപ്പിക്കുന്നു.
15. തരംഗ ദൈര്‍ഘ്യം ഏറ്റവും കൂടിയ
നിറമേത്?
16. മനുഷ്യശരീരത്തിലെ സാധാരണഗതിയിലുള്ള താപമെത്ര?
17. ഭക്ഷണത്തില്‍ മാംസ്യത്തിന്റെ കുറവ്മൂലമുണ്ടാകുന്ന ഒരു രോഗം
18. സോഡാ വെള്ളത്തിലെ ലീനം ഏതാണ്?
19. വാക്സിനുകളുടെ സഹായത്തോടെ തടയാന്‍ കഴിയുന്ന ഏഴ് രോഗങ്ങളില്‍നിന്ന് 2020ഓടെ കുട്ടികളെ വിമുക്തമാക്കാനുള്ള പദ്ധതി ഏത് പേരില്‍ അറിയപ്പെടുന്നു?
20. ലോക ഓസോണ്‍(03) ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
21. അപൂര്‍വ ഇനത്തില്‍പ്പെട്ട ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ദേശീയ ഉദ്യാനം എവിടെയാണ്?
22. പ്രകാശസംശ്ളേഷണത്തിന് ആവശ്യമായ ഹരിതകത്തില്‍ കാണപ്പെടുന്ന മുഖ്യമൂലകം ഏത്?
23. കുരുമുളക് ചെടിയുടെ ദ്രുതവാട്ടരോഗത്തിന് കാരണമായ രോഗകാരികള്‍ ഏത്?
24. ജനിതക എന്‍ജിനിയറിങ്ങിലൂടെ ഇന്ത്യന്‍ വംശജനായ ആനന്ദ് മോഹന്‍ ചക്രവര്‍ത്തി വികസിപ്പിച്ചെടുത്ത ബാക്ടീരിയ ഏതാണ്?
25. തീപ്പെട്ടിയുടെ വശങ്ങളില്‍ തേച്ചുപിടിപ്പിക്കുന്ന പദാര്‍ത്ഥം ഏതാണ്?
26. 'ലിറ്റില്‍ സില്‍വര്‍' എന്നറിയപ്പെടുന്ന ലോഹം ഏത്?
27. Cloud seeding അല്ലെങ്കില്‍ മേഘബീജനത്തിന് ഉപയോഗിക്കുന്ന രാസവസ്തു ഏത്?
28. ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 ആരുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു.
29. പ്രകാശവര്‍ഷം എന്നത് എന്തിന്റെ യൂണിറ്റാണ്?
30. മുണ്ടിനീര് ബാധിക്കുന്ന (mumps) ശരീരഭാഗം ഏത്?
31. ശുദ്ധമായ പാലിന്റെ ph മൂല്യം എത്രയാണ്?


ഉത്തരങ്ങള്‍
1. മംഗള്‍യാന്‍
2. ശനി
3. 12 വര്‍ഷം
4. പീതബിന്ദു (yellow spot)
5. ടോണോ മീറ്റര്‍
6. ഫോര്‍മിക് ആസിഡ് CHOOH
7. ഫ്ളോറിജിന്‍
8. ഇന്തുപ്പ്. പൊട്ടാസ്യം ക്ളോറൈഡ് KCL
9. കാത്സ്യം ഹൈപ്പോ ക്ളോറേറ്റ്
10. സോഡിയം ബൈകാര്‍ബണേറ്റ് NaHco3
11. ഹീലിയം
12. 10 കിലോഗ്രാം. അതായത് 1/6
13. മലേറിയ- മലമ്പനി.
14. കൊളസ്ട്രോള്‍
15. ചുവപ്പ്
16. 98.40 F(370c)
17. ക്വാഷിയോര്‍ക്കര്‍- മരാസ്മസ്
18. കാര്‍ബണ്‍ഡൈഓക്സൈഡ് Co2
19. മിഷന്‍ ഇന്ദ്രധനുഷ്
20. സെപ്തംബര്‍ 16
21. കാസിരംഗ (അസം)
22. മഗ്നീഷ്യം
23. ഫംഗസ്
24. സൂപ്പര്‍ ബഗ്ഗ്
25. ചുവന്ന ഫോസ്ഫറസ്
26. പ്ളാറ്റിനം
27. സില്‍വര്‍ അയോഡിന്‍
28. സി വി രാമന്‍
29. ദൂരം
30. ഉമിനീര്‍ഗ്രന്ഥി
31. 6.5 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top