14 July Tuesday

മലബാർ ക്യാൻസർ സെന്ററിൽ അധ്യാപകർ , ടെക്‌നീഷ്യൻ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

മലബാർ ക്യാൻസർ സെന്ററിൽ വിവിധ തസ്‌തികകളിൽ അവസരം. അധ്യാപക , ടെക്‌നീഷ്യൻ തസ്‌തികകളിലാണ്‌ അവസരം.അധ്യാപക  വിഭാഗത്തിൽ  പ്രൊഫസർ, അസി. പ്രൊഫസർ തസ്‌തികയിലാണ്‌ ഒഴിവ്‌. പ്രൊഫസർ ഒഴിവ്‌  റേഡിയേഷൻ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ  പഠനവകുപ്പിലാണ്‌. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എംഡി/ എംഎസ്‌/ അസോസിയറ്റ്‌ പ്രൊഫസറായി മൂന്ന്‌ വർഷത്തെ പരിചയം വേണം. അസി. പ്രൊഫസർ മെഡിക്കൽ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ,  ക്ലിനിക്കൽ ഹെമറ്റോളജി, റേഡിയോളജി  പഠനവകുപ്പിലാണ്‌ ഒഴിവ്‌. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എംഡി/ എംഎസ്‌/  ജൂനിയർ‌ റസിഡന്റായി മൂന്ന്‌ വർഷത്തെ പരിചയം വേണം.  ടെക്‌നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ യോഗ്യത ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിയിൽ ബിഎസ്‌സി അല്ലെങ്കിൽ മെഡിക്കൽ റേഡിയോ ഐസൊടോപ്‌സ്‌ ടെക്‌നിക്കൽസിൽ ഡിപ്ലോമ. അല്ലെങ്കിൽ ന്യൂക്ലിയർ മെഡിസൻ ടെക്‌നോളജിയിൽ പിജി ഡിപ്ലോമ. വിശദവിവരത്തിനും അപേക്ഷിക്കാനും  www.mcc.kerala.gov. in.  വിലാസം:The Director, Malabar Cancer Centre,  Moozhikkara P O, Thalassery, Kerala 670103. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ജൂൺ 20.  അപേക്ഷിച്ചതിന്റെ പ്രിന്റ്‌ തപാലിൽ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 30.


പ്രധാന വാർത്തകൾ
 Top