19 June Wednesday

അലഹബാദ് യൂണിവേഴ്സിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 29, 2018

അലഹബാദ് യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിൽ 34 ഒഴിവുണ്ട്. മെഡിക്കൽ ഓഫീസർ 01 ഒഴിവ്,  യോഗ്യത: എംബിബിഎസ്, ഉയർന്ന പ്രായം 40,  ഇൻഫർമേഷൻ സയന്റിസ്റ്റ് 01, യോഗ്യത 55 ശതമാനം മാർക്കോടെ ബിഇ/ ബിടെക് ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ എംസിഎ/എംഎൽഐബിഎസ്സിയും പിജിഡിസിഎയും, ഉയർന്ന പ്രായം 35. ലോ ഓഫീസർ 01, യോഗ്യത: 55 ശതമാനം മാർക്കോടെ എൽഎൽബി, കംപ്യൂട്ടർ അറിയണം. ഉയർന്ന പ്രായം 35. അസി. ലൈബ്രേറിയൻ 04, യോഗ്യത 55 ശതമാനം മാർക്കോടെ ലൈബ്രറിസയൻസ്/ ഇൻഫർമേഷൻ സയൻസ് അല്ലെങ്കിൽ ഡോക്യുമെന്റേഷൻ സയൻസിൽ ബിരുദാനന്തരബിരുദം.  നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസ്സാകണം/റെഗുലർ പിഎച്ച്ഡി, ഉയർന്ന പ്രായം 40. സെക്ഷൻ ഓഫീസർ 04 ഒഴിവ് , യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദം/ബിരുദാനന്തരബിരുദംഴ ഉയർന്ന പ്രായം 35. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് 09 ഒഴിവ്, യോഗ്യത 60 ശതമാനം മാർക്കോടെ  എംഎസ്സി/ബിഇ/ ബിടെക്, ഉയർന്ന പ്രായം 35. ഡാറ്റാ എൻട്രി ഓപറേറ്റർ 11, യോഗ്യത ബിസിഎ/ ബിരുദവും പിജിഡിസിഎയും/ ബിഎസ്സി(കംപ്യൂട്ടർ സയൻസ്/എൻജിനിയറിങ്/ഐടി അല്ലെങ്കിൽ ബിബിഎ(ഐടി), ഇംഗ്ലീഷ് ടൈപ്പിങിൽ(കംപ്യൂട്ടർ) 40wpm, ഇംഗ്ലീഷ്, ഹിന്ദി സോഫ്റ്റ്വെയറിലും ഭാഷകളിലുമുള്ള അറിവ്, ഉയർന്ന പ്രായം 30. ആനിമൽ അറ്റൻഡന്റ് 03  ഒഴിവ്, യോഗ്യത പ്ലസ്ടു(സയൻസ്) അല്ലെങ്കിൽ തത്തുല്യം, ലബോറട്ടറിയിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയം  ഉയർന്ന പ്രായം 35. അപേക്ഷാഫോറവും വിശദവിവരവും www.allduniv.ac.in    ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളും അപേക്ഷാഫീസിന്റെ ഡിഡിയും സഹിതം സ്പീഡ് പോസ്റ്റായോ രജിസ്ട്രേഡായോ Registrar, University of Allahabad, Allhabad-211002 എന്ന വിലാസത്തിൽ നവംബർ 19ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
 


പ്രധാന വാർത്തകൾ
 Top