02 July Thursday

വാക് ഇൻ ഇന്റർവ്യു

വെബ് ഡെസ്‌ക്‌Updated: Monday Oct 29, 2018

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ, റൂർക്കി സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റന്റ് ലെവൽ ഒന്ന്, രണ്ട്, മൂന്ന്, റിസർച്ച് അസോസിയറ്റ്  തസ്തികകളിൽ ഒഴിവുണ്ട്. 47 ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: 55 ശതമാനം മാർക്കോടെ ബിടെക്/എം ടെക്/ ബിആർക്/എംആർക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 12 മുതൽ  15 വരെയാണ് വാക് ഇൻ ഇന്റർവ്യു. യോഗ്യതയുള്ളവർ റൂർക്കി സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റർവ്യുവിന് ഹാജരാകണം. ഫോട്ടോ ഒട്ടിച്ച ഒരുബയോഡാറ്റയുൾപ്പെടെ ആറെണ്ണവും സർടിഫിക്കറ്റിന്റെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതമാണ് ഹാജരാകേണ്ടത്. വിശദവിവരത്തിന് http://cbri.res.incbri.res.in


പ്രധാന വാർത്തകൾ
 Top