30 November Wednesday

കരസേനയിൽ എൻസിസി സ്‌പെഷ്യൽ എൻട്രി സ്‌കീം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 29, 2021

കരസേനയിൽ എൻസിസി സ്‌പെഷ്യൽ എൻട്രി സ്‌കീം(ഒക്ടോബർ 2021) ഷോർട്‌ സർവീസ്‌ കമീഷൻ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. അവിവാഹിതരാകണം. പുരുഷന്മാർ 50, സ്‌ത്രീകൾ 5 എന്നിങ്ങനെ ആകെ 55 ഒഴിവാണുള്ളത്‌. വാർഡ്‌സ്‌ ഓഫ്‌ ബാറ്റിൽ കാഷ്വാൽറ്റിയിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ കാണാതാകുകയോ ചെയ്‌തവരുടെ മക്കൾക്കാണ്‌ അവസരം. എല്ലാ വർഷവും 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ തത്തുല്യം. സീനിയർ ഡിവിഷൻ/ഡബ്ല്യുജിഓഫ്‌ എൻസിസിയിൽ രണ്ടോ മൂന്നോ വർഷം പ്രവർത്തിക്കണം. ബിരുദം ജയിച്ചവർ സർടിഫിക്കറ്റ്‌ 2021 ഒക്ടോബർ ഒന്നിനകം ഡയറക്ടർ ജനറൽ ഓഫ്‌ റിക്രൂട്ടിങിന്‌ മുമ്പാകെ ഹാജരാക്കണം. പ്രായം 19–-25. 2021 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. ഷോാർട്‌ ലിസ്‌റ്റ്‌ ചെയ്യുന്നവരെ തെരഞ്ഞെടുപ്പിന്‌ ക്ഷണിക്കും. അലഹബാദ്‌, ഭോപ്പാൽ, ബംഗളൂരു, കപൂർത്തല എന്നിവിടങ്ങളിൽ വച്ചാണ്‌ തെരഞ്ഞെടുപ്പ്‌.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 15. വിശദവിവരത്തിന്‌ www.joinindianarmy.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top