25 June Tuesday

തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ലിമിറ്റഡിൽ ഗ്യാങ്മാൻ ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Monday Apr 29, 2019

തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ലിമിറ്റഡിൽ ഗ്യാങ്മാൻ ട്രെയിനി 5000 ഒഴിവുണ്ട്. യോഗ്യത അഞ്ചാം ക്ലാസ്സ് വരെ പഠിക്കണം. തമിഴ് അറിയണം. തമിഴ് ഭാഷ  പഠിക്കാത്തവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാൽ തമിഴ് ഭാഷ പരീക്ഷ ജയിക്കണം. പ്രായം: 18‐35. ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. www.tangedco.gov.in വഴി രജിസ്ട്രേഷൻ തുടങ്ങി. അപേക്ഷാഫീസ് ആയിരം രൂപയാണ്. അവസാന തിയതി മെയ് 30. രണ്ട് മണിക്കൂർ സമയത്തെ എഴുത്ത് പരീക്ഷയുടെയും ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെവിടെയും ജോലിചെയ്യാൻ കഴിയണം. രണ്ട് വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയാലേ നിയമനം നൽകൂ. പരീക്ഷാകേന്ദ്രങ്ങൾ സംബന്ധിച്ച് website ൽ പ്രസിദ്ധീകരിക്കും. വിശദവിവരത്തിന് website  പരിശോധിക്കുക.

 


പ്രധാന വാർത്തകൾ
 Top