29 May Monday

എൽഐസിയിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ, അസിസ്‌റ്റന്റ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

ലൈഫ്‌ ഇൻഷുറൻസ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ 50, അസിസ്‌റ്റന്റ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ (സ്‌പെഷ്യലിസ്‌റ്റ്‌) 168 എന്നിങ്ങനെ ഒഴിവുണ്ട്‌. അസി. എൻജിനിയർ(സിവിൽ) 29, ഇലക്ട്രിക്കൽ 10, ആർകിടെക്ട്‌ 4, സ്‌ട്രക്‌ചറൽ 4, ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ–-എംഇപി എൻജിനിയർ 3, അസി്‌ അഡ്‌മിനിസട്രേറ്റീവ്‌ ഓഫീസർ സിഎ 40, ആക്‌ച്യൂറിയൽ 30, ലീഗൽ 40, രാജഭാഷ 8, ഐടി 50 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത അസി. എൻജിനിയർ തസ്‌തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി ടെക്‌/ബിഇ. ആർകിടെക്ടിൽ ബിആർക്കും സ്‌രടക്‌ചറിൽ എംടെക്‌/എംഇ യുമാണ്‌ യോഗ്യത അസി. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം. ചാർട്ടേഡ്‌ അക്കൗണ്ടിന്‌ ബന്ധപ്പെട്ട പരീക്ഷ ജയിക്കണം. രാജഭാഷ യോഗ്യത ഹിന്ദിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. പ്രായം: 21–-30. 2020 ഫെബ്രുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം, യോഗ്യത എന്നിവ കണക്കാക്കുന്നത്‌. ഒന്നാം ഘട്ടം പ്രാഥമിക പരീക്ഷ, രണ്ടാം ഘട്ടം പ്രധാന പരീക്ഷ, മൂന്നാം ഘട്ടം ഇന്റർവ്യു, വൈദ്യപരിശോധന എന്നിവയുടെ  അടിസ്ഥാനത്തിലാണ്‌  തെരഞ്ഞെടുപ്പ്‌. www.licindia.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി മാർച്ച്‌ 15. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top