കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ (NLC India Ltd) അപ്രന്റിസ്‌ഷിപ്പിന് അവസരം. 626 ഒഴിവുണ്ട്. ഗ്രാജ്വേറ്റ് അപ്രിന്റിസിന്റെ 318 ഉം ടെക്‌നീഷ്യൻ അപ്രന്റിസിന്റെ 308 ഉം ഒഴിവാണുള്ളത്. എൻജിനിയറിങ് ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, സിവിൽ, ഇൻസ്‌ട്രുമെന്റേഷൻ, കെമിക്കൽ, മൈനിങ്, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ട്രേഡുകളിലും ഫാർമസിയിലുമാണ് അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക് www.nlcindia.in/careers കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..