26 June Sunday

പ്രതിരോധവകുപ്പിന്റെ 24 ഫിൽഡ് അമ്യൂണിഷൻ ഡിപ്പോയിലേക്ക് 102 ഒഴിവുകൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 29, 2018

പ്രതിരോധവകുപ്പിന്റെ 24 ഫിൽഡ് അമ്യൂണിഷൻ ഡിപ്പോയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ട്രേഡ്‌സ്മാൻ മേറ്റ് 102 ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് വിജയം.  കായികക്ഷമതാ പരീക്ഷയുണ്ടാകും. മെറ്റീരിയൽ അസിസ്റ്റന്റ് 08, യോഗ്യത ബിരുദം അല്ലെങ്കിൽ മെറ്റീരിയൽ മാനേജ്‌മെന്റ് ട്രേഡിലോ എൻജിനിയറിങ്ങിലോ ഡിപ്ലോമ. എൽഡിസി 11, യോഗ്യത പ്ലസ്ടു വിജയം, ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ്. ഫയർമാൻ 04, യോഗ്യത മെട്രിക്കുലേഷൻ ഉയരം 165 സെ.മീ. നെഞ്ചളവ് 81.5, വികസിപ്പിച്ചിട്ട് 85 സെ.മീ. തൂക്കം 50 കിലോ. പ്രായം ട്രേഡ്‌സ്മാൻ മേറ്റ്, എൽഡിസി, ഫയർമാൻ തസ്തികയിൽ 1825. മെറ്റീരിയൽ അസിസ്റ്റന്റ് തസ്തികയിൽ പ്രായം 1827. എഴുത്തുപരീക്ഷ, ശാരീരികക്ഷമത പരീക്ഷ/സ്‌കിൽ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. വിശദവിവരവുംഅപേക്ഷയും www.indianarmy.nic.in/www.ncs. gov.in  website ൽ കാണാം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകളുടെ പകർപ്പ്, 25 രൂപയുടെ സ്റ്റാമ്പ് പതിച്ച് ഉദ്യോഗാർഥിയുടെ വിലാസം രേഖപ്പെടുത്തിയ തപാൽ കവർ സഹിതം ഫെബ്രുവരി അഞ്ചിനകം ലഭിക്കണം. വിലാസം: 24- FAD, c/o 56 APO, Sri Ganganagar(Raj)-909724.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top