കാറ്റഗറി നമ്പര്‍ 91/2015 കോട്ടയം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നേഴ്സ് ഗ്രേഡ-2 (ഹോമിയോ) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 2017 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ തീയതികളില്‍ പിഎസ്സി കോട്ടയം ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. കാറ്റഗറി നമ്പര്‍ 367/2015 കേരള അഗ്രോ മെഷിനറി കോര്‍പറേഷന്‍ ലിമിറ്റഡിലെ സൂപ്രണ്ട് (ഫിനാന്‍സ്) തസ്തികയ്ക്ക് 30നും ഡിസംബര്‍ ഒന്നിനും കാറ്റഗറി നമ്പര്‍ 208/2013 ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയ്ക്ക് ഡിസംബര്‍ 6, 7, 8 തീയതികളിലും കാറ്റഗറി നമ്പര്‍ 536/2012 വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഫുഡ് പ്രോസസിങ് സെക്ടര്‍) തസ്തികയ്ക്ക് 2017 ഡിസംബര്‍ 22നും പിഎസ്സി തിരുവനന്തപുരം ആസ്ഥാനത്ത് ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
ഒഎംആര്‍ പരീക്ഷ
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 90/2017 വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് തസ്തികയിലേക്ക് ഡിസംബര്‍ ഏഴിന് രാവിലെ 7.30 മുതല്‍ 9.15 വരെയും കാറ്റഗറി നമ്പര്‍ 88/2017 വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ മെയിന്റനന്‍സ് ആന്‍ഡ് റിപ്പയേഴ്സ് ഓഫ് ഡൊമസ്റ്റിക് അപ്ളയന്‍സസ് തസ്തികയ്ക്ക് ഡിസംബര്‍ എട്ടിന് രാവിലെ 7.30 മുതല്‍ 9.15 വരെയും വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ മെയിന്റനന്‍സ് ആന്‍ഡ് റിപ്പയേഴ്സ് ഓഫ് ടൂ വിലേഴ്സ് ആന്‍ഡ് ത്രീ വീലേഴ്സ് (84/2017-നേരിട്ടുള്ള നിയമനം, 85/2017-തസ്തികമാറ്റം വഴിയുള്ള നിയമനം) തസ്തികയിലേക്ക് 2017 ഡിസംബര്‍ 11ന് രാവിലെ 7.30 മുതല്‍ 9.15 വരെയും കാറ്റഗറി നമ്പര്‍ 524/2013 കേരള സ്റ്റേറ്റ് ഹാന്റ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ (ഹാന്‍ടെക്സ്) സെയില്‍സ്മാന്‍/സെയില്‍സ് വുമണ്‍ തസ്തികയ്ക്ക് 2017 ഡിസംബര്‍ ഒമ്പതിനപകല്‍ 1.30 മുതല്‍ 3.15 വരെയും നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഒടിആര്‍ പ്രൊഫൈലില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 400/2013 കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ തസ്തികയ്ക്ക് ഡിസംബര്‍ 4, 5, 6, 11, 12 തീയതികളിലും കാറ്റഗറി നമ്പര്‍ 77/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഹോം സയന്‍സ് (ചൈല്‍ഡ് ഡെവലപ്മെന്റ്) തസ്തികയ്ക്ക് ഡിസംബര്‍ അഞ്ചിനും കാറ്റഗറി നമ്പര്‍ 542/2014 സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കെമിക്കല്‍ എന്‍ജിനിയറിങ് തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ ആറിനും കേരള സ്റ്റേറ്റ് അപെക്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ജനറല്‍ കാറ്റഗറി - 126/2013), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (സൊസൈറ്റി കാറ്റഗറി-127/2013) തസ്തികകളുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 11, 12, 13, 14 തീയതികളിലും തിരുവനന്തപുരം പിഎസ്സി ആസ്ഥാന ഓഫീസില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
പരീക്ഷ റദ്ദാക്കി
47/2017 മുതല്‍ 53/2017 വരെയുള്ള കാറ്റഗറി നമ്പറുകള്‍ പ്രകാരം ആരോഗ്യവകുപ്പില്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് തസ്തികയിലേക്ക് ഡിസംബര്‍ 22ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..