2024 ലെ കംബൈൻഡ് ജിയോ സയന്റിസ്‌റ്റ് പരീക്ഷയ്‌ക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലായി 56 ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായം: 21–-32. മൂന്ന് ഘട്ടമായാണ് പരീക്ഷ. പ്രിലിമിനറി, മെയിൻ, പേഴ്‌സണാലിറ്റി പരീക്ഷ/ അഭിമുഖം എന്നിങ്ങനെയാണിത്. പ്രിലിമിനറി പരീക്ഷ 2024 ഫെബ്രുവരി 18നും മെയിൻ 2024 ജൂൺ 22നുമാണ്. പ്രിലിമിനറിക്ക് കേരളത്തിൽ തിരുവനന്തപുരമാണ് കേന്ദ്രം. ഉദ്യോഗാർഥികൾ യുപിഎസ്‌സിയുടെ വെബ്‌സൈറ്റിൽ വൺടൈം രജിസ്‌ട്രേഷൻ നടത്തിയിരിക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 10. വിശദവിവരങ്ങൾക്ക് www.upsconline.nic.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..