12 September Thursday

കൊച്ചിൻ ഷിപ്പ്‌യാഡിൽ 
54 പ്രോജക്ട്‌ അസിസ്‌റ്റന്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാഡ്‌ ലിമിറ്റഡിൽ പ്രോജക്ട്‌ അസിസ്‌റ്റന്റിന്റെ 54 ഒഴിവുണ്ട്‌. മൂന്ന്‌ വർഷത്തേക്ക്‌ കരാർ നിയമനമാണ്‌. മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്‌, ഇൻസ്‌ട്രുമെന്റേഷൻ, സിവിൽ, ഇൻഫർമേഷൻ ടെക്‌നോളജി, ഫിനാൻസ്‌ വിഭാഗങ്ങളിലാണ്‌ അവസരം. എൻജിനിയറിങ്‌ ഡിപ്ലോമ/ കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം  യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഉയർന്ന പ്രായം: 30. ഒബ്‌ജക്ടീവ്‌, ഡിസ്‌ക്രിപ്‌റ്റീവ്‌ മാതൃകയിൽ ഓൺലൈൻ എഴുത്തുപരീക്ഷയുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബർ ഏഴ്‌. വിശദവിവരങ്ങൾക്ക്‌ www.cochinshipyard.in കാണുക.

308  ടെക്നീഷ്യൻ

കൊച്ചിൻ ഷിപ്‌യാഡിൽ ടെക്‌നീഷ്യൻ (വൊക്കേഷണൽ) / ട്രേഡ്‌ അപ്രന്റിസിന്റെ 308 ഒഴിവുണ്ട്‌. ഒരു വർഷത്തേക്കാണ്‌ നിയമനം. ഐടിഐ/  ഇലക്‌ട്രീഷ്യൻ, ഫിറ്റർ, വെൽഡർ, മെഷീനിസ്‌റ്റ്‌,  മെക്കാനിക്‌,  പെയിന്റർ, കാർപെന്റർ, പൈപ്പ്‌ ഫിറ്റർ, പ്ലംബർ, റെഫ്രജറേഷൻ ആൻഡ്‌ എയർ കണ്ടീഷനിങ്‌ മെക്കാനിക്‌/ ടെക്‌നീഷ്യൻ, ടെക്‌നീഷ്യൻ (വൊക്കേഷണൽ), അക്കൗണ്ടിങ്‌ ആൻഡ്‌ ടാക്‌സേഷൻ/ അക്കൗണ്ടിങ്‌ എക്‌സിക്യൂട്ടീവ്‌, ബേസിക്‌ നഴ്‌സിങ്‌ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ  തുടങ്ങിയ ട്രേഡുകളിലാണ്‌  അവസരം. ഐടിഐ, വിഎച്ച്‌എസ്‌സി യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം 18 പൂർത്തിയാവണം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബർ നാല്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top