10 June Saturday

ഫെഡറല്‍ ബാങ്കില്‍ ഓഫീസറാകാം

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2017

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് സമര്‍ഥരും ഊര്‍ജസ്വലരുമായ ഉദ്യോഗാര്‍ഥികളെ തേടുന്നു. ഓഫീസര്‍, ക്ളര്‍ക്ക് തസ്തികകളിലാണ് ഒഴിവ്. website വഴിയുള്ള ഓണ്‍ലൈന്‍ അപേക്ഷ ആഗസ്ത് 23ന് സ്വീകരിച്ചുതുടങ്ങി. അവസാനതിയതി സെപ്തംബര്‍ നാല്. എഴുത്തുപരീക്ഷ സെപ്തംബര്‍ അവസാനം. അപേക്ഷകര്‍ website ലെ നിര്‍ദേശങ്ങള്‍ സൂക്ഷ്മതയോടെ വായിക്കണം.
ശമ്പള സ്കെയില്‍. ഓഫീസര്‍: 23700-42020. ക്ളര്‍ക്ക് 11765-31540. നിയമാനുസൃത ഡിഎ, എച്ച്ആര്‍എ, സിസിഐ എന്നിവ നിയമിക്കപ്പെടുന്ന സ്ഥലത്തിനനുസരിച്ച്. മെഡിക്കല്‍ സഹായം, ഹോസ്പിറ്റലൈസേഷന്‍, സ്കീം, ലീവ് കെയര്‍ കണ്‍സഷന്‍, റിട്ടയര്‍മെന്റ് ആനുകൂല്യം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ബാങ്ക് നിയമപ്രകാരം.
ഓഫീസര്‍ ട്രെയിനികള്‍ക്ക് രണ്ടുവര്‍ഷത്തെയും ക്ളര്‍ക്കിന് ആറുമാസത്തെയും പ്രൊബേഷന്‍. ഓഫീസര്‍ തസ്തികയിലേക്ക് 26 വയസ്സും (02-07-1991ന് ശേഷം ജനിച്ചവര്‍) ക്ളര്‍ക്കിന് 24 വയസ്സും (02-07-1993നുശേഷം ജനിച്ചവര്‍) ആണ് പ്രായപരിധി.
വിദ്യാഭ്യാസ യോഗ്യത.
ഓഫീസര്‍: 60 ശതമാനം മാര്‍ക്കോടെ ബിരുദം. പത്താംക്ളാസും പ്ളസ്ടുവും 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. എല്ലാ കോഴ്സും റഗുലര്‍ സ്കീമില്‍ പാസാകണം.
ക്ളര്‍ക്ക്: 60 ശതമാനം മാര്‍ക്കോടെ ബിരുദം. റഗുലര്‍ സ്കീമില്‍ പഠിച്ചിരിക്കണം. 4-9-2017ന് മുമ്പ് നിശ്ചിത യോഗ്യത നേടിയിരിക്കണം.
ഓഫീസര്‍ തസ്തികയില്‍ ഇന്ത്യയില്‍ എവിടെയുള്ളവര്‍ക്കും അപേക്ഷിക്കാം. ക്ളര്‍ക്ക് തസ്തികയില്‍ അസം, കര്‍ണാടകം, മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളില്‍ സ്ഥിരവാസമുള്ളവരേ അപേക്ഷിക്കേണ്ടതുള്ളൂ. ക്ളര്‍ക്ക് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട അധികാരിയില്‍നിന്നുള്ള ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്്. ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുശേഷം സൈക്കോമെട്രിക് ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള  മറ്റൊരു പരീക്ഷയും ഉണ്ടാകും. ഇതില്‍ യോഗ്യത നേടുന്നവരെയാണ് ഗ്രൂപ്പ് ചര്‍ച്ചക്കും പേഴ്സണല്‍ ഇന്റര്‍വ്യൂവിനും ക്ഷണിക്കുക.
ഓഫീസര്‍ തസ്തികയിലേക്ക് വേര്‍ബല്‍ എബിലിറ്റി (ഇംഗ്ളീഷ്) 30 ചോദ്യം, റീസണിങ്-30, ന്യൂമെറിക്കല്‍ എബിലിറ്റി-30, ജനറല്‍ അവേര്‍നെസ്-25, കംപ്യൂട്ടര്‍ അവേര്‍നെസ്-20, ഡിജിറ്റല്‍ ബാങ്കിങ്-15 എന്ന ക്രമത്തില്‍ മൊത്തം 90 മിനിറ്റ് ദൈര്‍ഘ്യമുള്ളവയായിരിക്കും. ഓരോന്നിനും പ്രത്യേക സമയപരിധിയില്ല.
ക്ളര്‍ക്ക് തസ്തികയിലേക്ക് ഇംഗ്ളീഷ് വെര്‍ബല്‍ എബിലിറ്റി- 20 ചോദ്യം, റീസണിങ്-20, ന്യൂമെറിക്കല്‍ എബിലിറ്റി-20, ജനറല്‍ അവേര്‍നെസ്-10, കംപ്യൂട്ടര്‍ അവേര്‍നെസ്-10, ഡിജിറ്റല്‍ബാങ്കിങ്-10 എന്ന ക്രമത്തില്‍ 60 മിനിറ്റ് നീളുന്ന പരീക്ഷയാണ്. ഓരോ വിഭാഗത്തിനും പ്രത്യേക സമയപരിധിയില്ല. തെറ്റ് ഉത്തരങ്ങള്‍ക്ക് കാല്‍ മാര്‍ക്ക് വീതം കുറയ്ക്കും. പ്രധാന പരീക്ഷയ്ക്കുശേഷം 20 മിനിറ്റ് ദൈര്‍ഘ്യത്തില്‍ സൈക്കോമെട്രിക്ക്  ചോദ്യാവലിയനുസരിച്ചുള്ള പരീക്ഷ നടക്കും.
ഓഫീസര്‍ പരീക്ഷയ്ക്ക് കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേന്ദ്രം. ക്ളര്‍ക്ക് പരീക്ഷയ്ക്ക് ഒഴിവുള്ള സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ കേന്ദ്രമുണ്ട്. ഓഫീസര്‍ തസ്തികയില്‍ 700 രൂപയാണ് അപേക്ഷാഫീസ്. പട്ടിക വിഭാഗങ്ങള്‍ക്ക് 350. ക്ളര്‍ക്കിന് യഥാക്രമം 500ഉം 250ഉം.
അപേക്ഷകര്‍ ഫോട്ടോയും ഒപ്പും സ്കാന്‍ ചെയ്ത് അപ്ലോഡ്ചെയ്യണം. അപേക്ഷകര്‍ വ്യക്തിഗത ഇ-മെയില്‍, ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തുകയും ശ്രദ്ധാപൂര്‍വം പരിശോധിക്കുകയും വേണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളെല്ലാം ഇവ വഴിയാണ് ലഭിക്കുക.
www.federalbank.co.in  സൈറ്റില്‍ career  വിഭാഗത്തില്‍ പ്രവേശിച്ച് അപേക്ഷ സമര്‍പിക്കാം. അപേക്ഷാഫീസും ഓണ്‍ലൈനായാണ് അടക്കേണ്ടത്.
കാള്‍ലെറ്റര്‍ സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. വിശദാംശങ്ങള്‍ career@federalbank.co.in എന്ന ഇ-മെയില്‍ വഴിയും ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top