19 May Thursday

ഇ-ഹെല്‍ത്തില്‍ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2017

ehealthkerala@gmail.comആരോഗ്യവകുപ്പിന്റെ കീഴില്‍ ഇ-ഹെല്‍ത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ എന്‍ജിനിയര്‍മാരുടെ ഒഴിവുകള്‍. മൂന്നുവര്‍ഷത്തേക്കുള്ള നിയമനം നീളാന്‍ സാധ്യതയുണ്ട്. ഒഴിവുള്ള തസ്തികകളും മൊത്ത ശമ്പളവും.
1. സീനിയര്‍ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍: (70,000-1,00,000).
2. സീനിയര്‍ നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ (70,000-1,00,000). 
3. സീനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ (70,000- 1,00,000).
4. സീനിയര്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ (ടെക്നിക്കല്‍ ലീഡ്) (60,000-80,000)
5. സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ (40,000-50,000).
6. സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ (ടെസ്റ്റിങ്) (40,000-50,000).
7. സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ (റിലീസ് മാനേജ്മെന്റ്) (40,000-50,000).
8. സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ ആന്‍ഡ്രോയ്ഡ് ഡെവലപ്മെന്റ് (40,000-50,000).
യോഗ്യത: ബിഇ/ബിടെക്/ഐടിസിഎസ്, ഇസിഇ, ഇഇ, എംസിഎ തസ്തികകള്‍ക്കനുസരിച്ച് അനുബന്ധയോഗ്യതകള്‍ അഭികാമ്യം. 7 വര്‍ഷത്തെ പ്രവൃത്തിപരിചയം.
വിവിധ തസ്തികകളില്‍ 45 മുതല്‍ 35 വയസ്സ് വരെയാണ് പ്രായപരിധി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 14. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. www.http;//:www.iiitmk.ac.in/ehealth
അന്വേഷണങ്ങള്‍ക്കുള്ള വിലാസം. The Project Director, e health project management unit, Directorate of Health Services, General Hospital Junction, Trivandrum-695035, 0471 2983033. E-mail: ehealthkerala@gmail.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top