25 February Thursday

മികച്ച കായികതാരങ്ങള്‍ക്ക് റെയില്‍വേയില്‍ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2017

പശ്ചിമ സെന്‍ട്രല്‍ റെയില്‍വേ സ്പോര്‍ട്ട്സ് ക്വോട്ട നിയമനത്തിന് പുരുഷ കായികതാരങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നൂറു മീറ്റര്‍ ഓട്ടം (1),  800 മീറ്റര്‍ (1), 5000 മീറ്റര്‍ (1), ഡിസ്കസ്ത്രോ (1), ജാവലിന്‍ത്രോ (1), ബാഡ്മിന്റണ്‍ (2), ക്രിക്കറ്റ് ബാറ്റ്സ്മാന്‍ (2), ക്രിക്കറ്റ് ഫാസ്റ്റ് ബൌളര്‍ (1), ക്രിക്കറ്റ് ഓള്‍റൌണ്ടര്‍ (1), ഹോക്കി മിഡ്ഫീല്‍ഡര്‍ (2), ഹോക്കി ഡിഫന്റര്‍ (2), വോളിബോള്‍ സെറ്റര്‍ (1), വോളിബോള്‍ ഓള്‍റൌണ്ടര്‍ (1), റസ്ലിങ്  74 kg  (1), റസ്ലിങ്  86 kg  (1), റസ്ലിങ്  75 kg  (1), റസ്ലിങ്  80 kg  (1) എന്നിങ്ങനെയാണ് ഒഴിവ്. ശമ്പളം 5200- 202004 + ഗ്രേഡ്പേ 2800.
യോഗ്യത ബിരുദം
സ്പോര്‍ട്സില്‍ അന്താരാഷ്ട്ര ദേശീയ നിലവാരത്തിലുള്ള നേട്ടങ്ങള്‍. പ്രായം 18-25. അപേക്ഷാഫീസ് 500. പട്ടികവിഭാഗങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കും 250 രൂപ. ഓണ്‍ലൈനായി സെപ്തംബര്‍ നാലിന് മുമ്പ് അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൌട്ട് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം, ചെയര്‍മാന്‍, റെയില്‍വേ റിക്രൂട്ട്മെന്റ് സെല്‍, വെസ്റ്റ്സെന്‍ട്രല്‍ റെയില്‍വേ, RB IV 290, South civil Line, Station road, Jabalpur (MP) 482001 എന്ന വിലാസത്തില്‍ സെപ്തംബര്‍ 20ന് മുമ്പ് ലഭിക്കണം.website: www.wcr.indianrailways.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top