മിലിറ്ററി നേഴ്സിങ് സര്‍വീസിലേക്ക് നേഴ്സിങ്ങില്‍ ബിഎസ്സിയോ എംഎസ്സിയോ പാസായവര്‍ക്ക് അപേക്ഷിക്കാം. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. എഴുത്തുപരീക്ഷയും ഇന്റര്‍വ്യുവും ഉണ്ടാകും. അംഗീകൃത സ്ഥാപനത്തില്‍നിന്ന് എംഎസ്സി നേഴ്സിങ്/പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിങ്/ബിഎസ്സി നേഴ്സിങ് എന്നിവയിലൊന്ന് പാസാകണം. സംസ്ഥാന നേഴ്സിങ് കൌണ്‍സില്‍ രജിസ്ട്രേഷനും വേണം. 1981 ആഗസ്ത് രണ്ടിനും 1995 ആഗസ്ത് മൂന്നിനും ഇടയില്‍ (രണ്ടു തീയതിയും ഉള്‍പ്പെടെ) ജനിച്ചവരാകണം. www.joinindianarmy.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ആഗസ്ത് മൂന്നുവരെ അപേക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..