ഇന്ത്യൻ ആർമിയിൽ അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും യുദ്ധത്തിൽമരിച്ച ജവാന്മാരുടെ വിധവകൾക്കും ഷോർട് സർവീസ് കമീഷൻഡ് ഓഫീസർമാരാകാം. പുരുഷന്മാർ 175, സ്ത്രീകൾ 14, ജവാന്മാരുടെ വിധവകൾ നോൺടെക് 01, ടെക് 01 എന്നിങ്ങനെ ആകെ 191 ഒഴിവുണ്ട്. പ്രായം 20‐27. 2019 ഒക്ടോബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. യോഗ്യത എൻജിനിയറിങ് ബിരുദം. ജവാന്മാരുടെ വിധവകളുടെ ഉയർന്നപ്രായം 35. 2019 ഒക്ടോബർ ഏഴിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഇവർക്ക് നോൺ ടെക്നിക്കൽ തസ്തികയിൽ അപേക്ഷിക്കാൻ ബിരുദവും ടെക്നിക്കൽ തസ്തികയിലേക്ക് എൻജിനിയറിങ് ബിരുദവുമാണ് വേണ്ടത്. പരിശീലനം തുടങ്ങുന്നതിന് 12 ആഴ്ചക്കകം ജയിച്ച ഡിഗ്രി സർടിഫിക്കറ്റ് ഹാജരാക്കാനാകുന്ന അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമിയിലാണ് പരിശീലനം. www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 21. വിശദവിവരം website ൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..