29 January Sunday

എയർ ഇന്ത്യ എയർ ട്രാൻസ്്പോർട് സർവീസ് ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 28, 2019

എയർ ഇന്ത്യ എയർ ട്രാൻസ്്പോർട് സർവീസ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഏജന്റ്സിനെ നിയമിക്കും. ജയ്പൂരിലാണ് ഒഴിവ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.  29 ഒഴിവുണ്ട്.  യോഗ്യത ബിരുദവും ബിസിഎഎസ് ബേസിക് എവിഎസ്ഇസി സർടിഫിക്കറ്റ്. ബേസിക് എവിഎസ്ഇസി ഇല്ലാത്തവർക്കും അപേക്ഷിക്കാം.  ഇംഗ്ലീഷും ഹിന്ദിയും  അനായാസേന സംസാരിക്കാൻ കഴിയണം.  ഉയരം 170 സെ.മീ(പുരുഷ), 157 സെ.മീ(സ്ത്രീ). ഉയർന്ന പ്രായം: 31(എവിഎസ്ഇസി), 28(നോൺ എവിഎസ്ഇസി). ഓൺലൈനായി ഫെബ്രുവരി ഒന്നുമുതൽ രജിസ്റ്റർ ചെയ്യാം. വാക് ഇൻ ഇന്റർവ്യു ഫെബ്രുവരി പത്തിന് രാവിലെ എട്ടരമുതൽ പകൽ 11വരെ ദേവിദത്ത് ഡാൽമിയ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, ജംദോലി, ജയ്പൂരിൽ നടക്കും. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റും പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകൾ സഹിതം ഇന്റർവ്യുവിന് ഹാജരാക്കണം. വിശദവിവരത്തിന്  www.airindia.in.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top