വെസ്റ്റ് ബംഗാൾ കോ ഓപറേറ്റീവ് സർവീസ് കമീഷൻ വിവിധ സഹകരണ ബാങ്കുകളിലെ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. ബർദ്വാൻ കോ ഓപറേറ്റീവ് അഗ്രികൾച്ചർ ആൻഡ് റൂറൽ ബാങ്ക് ലിമിറ്റഡിൽ ഫീൽഡ് സൂപ്പർവൈസർ(ഗ്രേഡ് മൂന്ന്, പുരുഷന്മാർ അപേക്ഷിക്കണം) 02, ദുർഗാപൂർ സ്റ്റീൽ പ്യൂപ്പിൾസ് കോ‐ഓപറേറ്റീവ് ബാങ്ക് അസി. ഗ്രേഡ് മൂന്ന് 04, ജാർഗ്രാം കോ ഓപറേറ്റീവ് അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്മെന്റ് ബാങ്ക് സൂപ്പർ വൈസർ ഗ്രേഡ് മൂന്ന് 01, മുർഷിദാബാദ് ഡിസ്ട്രിക്ട് സെൻട്രൽ കോഓപറേറ്റീവ് ബാങ്ക് ക്ലർക്(ഗ്രേഡ് മൂന്ന്) 10, നാദിയ ഡിസ്ട്രിക്ട് സെൻട്രൽ കോ‐ഓപറേറ്റീവ് ബാങ്ക് അസി. ഗ്രേഡ് ഒന്ന് 01 ഒഴിവുകളാണുള്ളത്.www.webcsc.org വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 25. വിശദവിവരം website ൽ.