06 July Wednesday

ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നേഴ്സുമാര്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നേഴ്സുമാരുടെ 927 ഒഴിവുണ്ട്. സീനിയര്‍ നേഴ്സിങ് ഓഫീസര്‍(സ്റ്റാഫ് നേഴ്സ് ഗ്രേഡ്-ഒന്ന്)-127, നേഴ്സിങ് ഓഫീസര്‍(സ്റ്റാഫ് നേഴ്സ് ഗ്രേഡ്-രണ്ട്)-800 എന്നിങ്ങനെയാണ് ഒഴിവ്. ഗ്രേഡ് ഒന്നിന് പ്രായം 21-35. യോഗ്യത: ഇന്ത്യന്‍ നേഴ്സിങ് കൌണ്‍സില്‍ അംഗീകരിച്ച ബിഎസ്സി (നാലു വര്‍ഷം) തത്തുല്യം. നേഴ്സിങ് കൌണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. കുറഞ്ഞത് 200 ബെഡ്ഡുള്ള ആശുപത്രി/ ഹെല്‍ത്ത്കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.  ഗ്രേഡ് രണ്ടില്‍ പ്രായം 21-30. യോഗ്യത ബിഎസ്സി നേഴ്സിങ് അല്ലെങ്കില്‍ തത്തുല്യം. 50 ബെഡുള്ള ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.  നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഇരുതസ്തികകളിലും തൊഴില്‍ പരിചയം വേണം. ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്ത്പരീക്ഷ വേണമെങ്കില്‍ അതു നടത്താനുള്ള അധികാരം എഐഐഎംഎസിനുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നവരുടെ ഫോട്ടോയും ഒപ്പും അപ്ലോഡ്ചെയ്യണം. ഇ-മെയില്‍ വിലാസം ഉണ്ടായിരിക്കണം. അവസാനതിയതി ഡിസംബര്‍ 25. വിശദവിവരത്തിനും അപേക്ഷിക്കാനും  -http://www.aiimsbhubaneswar.edu.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top