17 February Sunday

കൊച്ചി മെട്രോയില്‍ അസിസ്റ്റന്റ് മാനേജര്‍, ഡയറക്ടര്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍(അഡ്മിന്‍), അസിസ്റ്റന്റ് മാനേജര്‍ (ലീഗല്‍) തസ്തികകളില്‍ ഓരോ ഒഴിവുണ്ട്. ഉയര്‍ന്ന പ്രായം 35. അസിസ്റ്റന്റ് മാനേജര്‍(അഡ്മിന്‍) തസ്തികയില്‍ യോഗ്യത ബിരുദാനന്തര ബിരുദം. അസിസ്റ്റന്റ് മാനേജര്‍ (ലീഗല്‍) തസ്തികയില്‍ യോഗ്യത ഒന്നാം ക്ളാസ് നിയമബിരുദം. രണ്ടു തസ്തികകളിലും റെഗുലര്‍ നിയമനമാണ്. യോഗ്യത നേടിയശേഷം മൂന്നു വര്‍ഷത്തെ തൊഴില്‍ പരിചയം വേണം. ഡയറക്ടര്‍ ഫിനാന്‍സില്‍ ഒരു ഒഴിവാണ്. യോഗ്യത ബിരുദവും ചാര്‍ട്ടേഡ് അക്കൌണ്ട്സ് ഓഫ് ഇന്ത്യ/ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  കോസ്റ്റ്സ് ആന്‍ഡ് വര്‍ക്സ് അക്കൌണ്ട്സ് ഓഫ് ഇന്ത്യ എന്നിവയില്‍ അംഗമായിരിക്കണം/ ഫിനാന്‍സില്‍ സ്പെഷ്യലൈസേഷനോടെ പ്രമുഖ മാനേജ്മെന്റ് സ്ഥാപനത്തില്‍നിന്നുള്ള എംബിഎ. പ്രായം 45-57. ഓണ്‍ലൈനായാണ് അപേക്ഷയും ഫീസും അടയ്ക്കേണ്ടത്. അനുബന്ധരേഖകളും അപ്ലോഡ്ചെയ്യണം. അവസാന തിയതി നവംബര്‍ 29.  വിശദവിവരം    www.kochimetro.org/careers ലഭിക്കും.

പ്രധാന വാർത്തകൾ
 Top