19 September Thursday

ഡിആർഡിഒയിൽ 
സയന്റിസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

ഡിഫൻസ്‌ റിസർച്ച്‌ ആൻഡ്‌ ഡവലപ്‌മെന്റ്‌ ഓർഗനൈസേഷനിൽ (ഡിആർഡിഒ) ഒഴിവുള്ള സയന്റിസ്‌റ്റ്‌ ബി തസ്‌തികയിലേക്ക്‌ റിക്രൂട്ട്‌മെന്റ്‌ ആൻഡ്‌ അസസ്‌മെന്റ്‌ സെന്റർ(ആർഎസി) അപേക്ഷ ക്ഷണിച്ചു. 181 ഒഴിവുണ്ട്‌. ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌, ഇലക്‌ട്രിക്കൽ, മെറ്റീരിയൽ, ഫിസിക്‌സ്‌, കെമിസ്‌ട്രി, കെമിക്കൽ, എയറോ നോട്ടിക്കൽ/ എയറോസ്‌പേസ്‌, മാത്‌മാറ്റിക്‌സ്‌, സിവിൽ എൻജിനിയറിങ്‌ വിഭാഗങ്ങളിലാണ്‌ അവസരം. എൻജിനിയറിങ്‌ ബിരുദം/ബിരുദാനന്തര ബിരുദം ഉള്ളവർക്ക്‌ അപേക്ഷിക്കാം. മെരിറ്റ്‌ ലിസ്‌റ്റ്‌, ഗേറ്റ്‌ സ്‌കോർ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ച്‌ 21 ദിവസത്തിനകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്‌ http://rac.gov.in കാണുക


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top