20 October Tuesday

ഐഎസ്ആര്‍ഒയില്‍ അപ്രന്റീസ്: 100 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Friday May 27, 2016

ഐഎസ്ആര്‍ഒയുടെ തിരുനെല്‍വേലി മഹേന്ദ്രഗിരിയിലെ പ്രൊപല്‍ഷന്‍ കോംപ്ളക്സിലേക്ക് ഗ്രാജ്വേറ്റ്/ടെക്നിഷ്യന്‍ അപ്രന്റീസുമാരുടെ 100 ഒഴിവിലേക്ക് അപേക്ഷിക്കാം.
ഗ്രാജ്വേറ്റ് അപ്രന്റീസ്: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍, കംപ്യൂട്ടര്‍സയന്‍സ്, സിവില്‍ എന്നിവയിലൊന്നില്‍ എന്‍ജിനിയറിങ്/ടെക്നോളജി ഫസ്റ്റ് ക്ളാസ് ബിരുദം. ലൈബ്രറി സയന്‍സ് വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബാച്ചിലര്‍ ബിരുദവും ലൈബ്രറി സയന്‍സ്/ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഫസ്റ്റ്ക്ളാസ് ബിരുദവും.

ടെക്നിഷ്യന്‍ അപ്രന്റീസ് തസ്തികയിലേക്ക് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കെമിക്കല്‍ , സിവില്‍ എന്നിവയിലൊന്നില്‍ ഫസ്റ്റ്ക്ളാസോടെ ഡിപ്ളോമ. കൊമേഴ്സ്യല്‍ പ്രാക്ടീസ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് കൊമേഴ്സ്യല്‍ പ്രാക്ടീസ്/മോഡേണ്‍ ഓഫീസ് ഡിപ്ളോമ ഫസ്റ്റ്ക്ളാസോടെ പാസാകണം.

www.iprc.gov.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജൂണ്‍ ഒന്നുവരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top