29 February Saturday

കർണാടക ബാങ്കിൽ ലോ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

കർണാടക ബാങ്കിൽ ലോ ഓഫീസർ(മാനേജീരിയൽ) തസ്‌തികയിൽ ഒഴിവുണ്ട്‌. യോഗ്യത നിയമബിരുദം.അവസാന വർഷ പരീക്ഷയിൽ  ആദ്യതവണതന്നെ 50 ശതമാനം മാർക്കോടെ ജയിക്കണം. അഡ്വൈക്കറ്റായോ  ലോ ഓഫീസറായോ മൂന്ന്‌ വർഷത്തെ പരിചയം വേണം. ഉൃർന്ന പ്രായം 32. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. ബാങ്കിന്റെ  മംഗളൂരുവിലെ ഹെഡ്‌ ഓഫീസിൽ നടക്കുന്ന എഴുത്ത്‌ പരീക്ഷ, ഇന്റർവ്യു എന്നിവയിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. അപേക്ഷാഫോറത്തിന്റെ  മാതൃക www,karnatakabank.com/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും . അപേക്ഷ പൂരിപ്പിച്ച്‌ The Deputy General Manager (HR & IR), Karnataka Bank Ltd., Head Office, Post Box
No.599, Mahaveera Circle, Kankanady, Mangaluru- 575002, Dakshina Kannada Dist. എന്നവിലാസത്തിൽ ഫെബ്രുവരി ഏഴിനകം ലഭിക്കുന്ന വിധത്തിൽ അയക്കണം. അപേക്ഷിക്കുന്ന കവറിനുമുകളിൽ  “APPLICATION FOR THE POST OF LAW OFFICER (SCALE II)”എന്നെഴുതണം. വിശദവിവരം website ൽ.


പ്രധാന വാർത്തകൾ
 Top