19 September Thursday

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Nov 26, 2018

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ 38 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വൈസ് പ്രസിഡന്റ് (സെക്ടർ സ്പെഷ്യലിസ്റ്റ്) 03, വൈസ് പ്രസിഡന്റ് (സ്ട്രക്ചറിങ് ആൻഡ് സിൻഡിക്കേഷൻ) 02, അസി. വൈസ് പ്രസിഡന്റ് (സെക്ടർ സപെഷ്യലിസ്റ്റ്) 07, മാനേജർ (സെക്ടർ സ്പെഷ്യലിസ്റ്റ്) 11, മാനേജർ (സ്ട്രക്ചറിങ് ആൻഡ് സിൻഡിക്കേഷൻ) 04, വൈസ് പ്രസിഡന്റ് (ഡിജിറ്റൽ മാർക്കറ്റിങ്) 01, വൈസ് പ്രസിഡന്റ് (മീഡിയ സ്ട്രാറ്റജി ആൻഡ് ഓപറേഷൻസ്) 01, സീനിയർ മാനേജർ (മാർകോം) 01, സീനിയർ മാനേജർ (കോർപറേറ്റ് കമ്യൂണിക്കേഷൻസ്) 01, സീനിയർ മാനേജർ (ഇവന്റ്സ് ആൻഡ് സ്പോൺസർഷിപ്സ്) 01, ഫാക്കൽറ്റി എസ്ബിഐഎൽ കൊൽക്കത്ത (എക്സിക്യൂട്ടീവ് എഡ്യുക്കേഷൻ) 03, ഫാക്കൽറ്റി എസ്ബിഐസിബി, ഹൈദരാബാദ്(മാർക്കറ്റിങ്) 03 എന്നിങ്ങനെയാണ് ഒഴിവ്. ബിഇ/ബിടെക്/ എംബിഎ (ഫിനാൻസ്)/സിഎ/സിഎഫ്എ/കംപ്യൂട്ടർ എൻജിനിയറിങ് ബിരുദം/എംബിഎ(മാർക്കറ്റിങ്)/ ബിരുദാനന്തരബിരുദം (സ്റ്റാറ്റിസ്റ്റിക്സ്)  യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിൽ അപേക്ഷിക്കാം. https://www.sbi.co.in/careers വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 06. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top