ബാങ്ക് നോട്ട് പേപ്പർ മിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. എൻവയോൺമെന്റൽ എൻജിനിയർ 02, ഇൻഡസ്ട്രിയൽ വർക്മെൻ(ഗ്രേഡ് ഒന്ന്, പോസ്റ്റ് കോഡ് 182) 01, ഇൻഡസ്ട്രിയൽ വർക്മെൻ(ഗ്രേഡ് ഒന്ന്, പോസ്റ്റ് കോഡ് 183) 04, ഇൻഡസ്ട്രിയൽ വർക്മെൻ(ഗ്രേഡ് ഒന്ന്, പോസ്റ്റ് കോഡ് 184) 04, ഇൻഡസ്ട്രിയൽ വർക്മെൻ(ഗ്രേഡ് ഒന്ന്, പോസ്റ്റ് കോഡ് 185) 08, ഇൻഡസ്ട്രിയൽ വർക്മെൻ(ഗ്രേഡ് ഒന്ന്, പോസ്റ്റ് കോഡ് 186) ഡ്രൈവർ കം ലോജിസ്റ്റിക്സ് അറ്റൻഡന്റ് 02 എന്നിങ്ങനെ ആകെ 21 ഒഴിവുണ്ട്. എൻവയോൺമെന്റൽ എൻജിനിയർ യോഗ്യത എൻവയോൺമെന്റൽ എൻജിനിയറിങ് തത്തുല്യ വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്. പ്രായം 21‐30. ഇൻഡസ്ട്രിയൽ വർക്മെൻ(ഗ്രേഡ് ഒന്ന്, പോസ്റ്റ് കോഡ് 182) യോഗ്യത ഇലക്ട്രിക്കൽ എൻജിനിയറിങിൽ 60 ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമ. പ്രായം 18‐25. ഇൻഡസ്ട്രിയൽ വർക്മെൻ( പോസ്റ്റ് കോഡ് 183) എസ്എസ്എൽസി, ഐടിഐ(ഫിറ്റർ), ഒന്നാം ക്ലാസ്സോടെയുള്ള അംഗീകൃത ബോയിലർ അറ്റൻഡന്റ് സർടിഫിക്കറ്റ്, പ്രായം 18‐25. ഇൻഡസ്ട്രിയൽ വർക്മെൻ(പോസ്റ്റ് കോഡ് 184) എസ്എസ്എൽസി, ഐടിഐ(ഫിറ്റർ), രണ്ടാം ക്ലാസ്സോടെയുള്ള അംഗീകൃത ബോയിലർ അറ്റൻഡന്റ് സർടിഫിക്കറ്റ്, പ്രായം 18‐25. ഇൻഡസ്ട്രിയൽ വർക്മെൻ(പോസ്റ്റ് കോഡ് 185) എസ്എസ്എൽസി, ഐടിഐ(ഇലക്ട്രീഷ്യൻ), ഇലക്ട്രിക്കൽ വയർമെൻ പെർമിറ്റ് ലൈസൻസ്, പ്രായം 18‐25. ഇൻഡസ്ട്രിയൽ വർക്മെൻ ഡ്രൈവർ കം ലോജിസ്റ്റിക്സ് അറ്റൻഡന്റ് യോഗ്യത എസ്എസ്എൽസി, അംഗീകൃത എൽഎംവി ലൈസൻസ്. എച്ച്എംവി ലൈസൻസുള്ളവർക്ക് മുൻഗണന, ഐടിഐക്കാർക്ക് മുൻഗണന. പ്രായം 18‐30.
അപേക്ഷയുടെ മാതൃകയും വിശദവിവരവും https://www.bnpmindia.com ലഭിക്കും.അപേക്ഷ The Managing Director, Bank Note Paper Mill India Private Limited, Administration Building, Paper Mill compound, Note Mudran Nagar, Mysuru 570003 എന്ന വിലാസത്തിൽ സാധാരണ തപാൽ/സ്പീഡ് പോസ്റ്റ് വഴി ഡിസംബർ 10നുള്ളിൽ ലഭിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..