13 June Sunday

പാലക്കാട് ഐഐടിയിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday Nov 26, 2018

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ (ഗ്രേഡ് ഒന്ന്) തസ്തികകളിൽ  ഒഴിവുണ്ട്. കെമിസ്ട്രി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, മെക്കാനിക്കൽ എൻജിനിയറിങ്, ഫിസിക്സ് പഠനവകുപ്പുകളിലാണ് ഒഴിവ്. യോഗ്യത ഒന്നാം ക്ലാസ്സോടെ പിഎച്ച്ഡി. വ്യാവസായിക/ ഗവേഷണ/ അധ്യാപന മേഖലകളിൽ പരിചയം. പ്രൊഫസർ തസ്തികയിൽ 10 വർഷത്തെപരിചയവും അസോസിയറ്റ് പ്രൊഫസർ ആറ് വർഷവും അസിസ്റ്റന്റ് പ്രൊഫസർ (ഗ്രേഡ് ഒന്ന്) മൂന്ന് വർഷത്തെ പരിചയവും വേണം. പ്രായം: പ്രൊഫസർ 50ൽ താഴെ, അസോസിയറ്റ് പ്രൊഫസർ 45ൽ താഴെ, അസി. പ്രൊഫസർ 40ൽതാഴെ. https://facap.iitpkd.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 12. അപേക്ഷിച്ചതിന്റെ പ്രിന്റ് ഒപ്പിട്ട് THE REGISTRAR, IIT PALAKKAD, AHALIA INTEGRATED CAMPUS,  KOZHIPARA P.O, PALAKKAD – 678557, KERALA STATE.  ഫോൺ: 04923 226300 എന്ന വിലാസത്തിൽ ലഭിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top