16 September Monday

എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 26, 2018

കളമശ്ശേരി എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡിൽ പ്രോജക്ട് അസോസിയേറ്റ് നാലൊഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാഫോറം hmtmachinetools.com എന്ന website ൽ ലഭിക്കും. അപേക്ഷാഫോറം പൂരിപ്പിച്ച് ബയോഡാറ്റ സഹിതം ഡിസംബർ 06ന് രാവിലെ ഒമ്പതിന് എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡ് കളമശ്ശേരിയിൽ നടക്കുന്ന വാക് ഇൻ ഇൻറ്റർവ്യൂവിന് ഹാജരാകണം. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്  ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ 60 ശതമാനമോ കൂടുതലോ മാർക്ക് നേടി ഡിപ്ലോമ / ബിരുദം. ഉയർന്ന പ്രായം 30. നിയമാനുസൃത ഇളവ് ലഭിക്കും. വിലാസം: മാനേജർ (എച്ച്ആർ), എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡ്, എച്ച്എംടി കോളനി, കളമശേരി, എറണാകുളം, കേരളം‐ 683503.

 


പ്രധാന വാർത്തകൾ
 Top