05 October Thursday

സെൻട്രൽ എക്സൈസിൽ ഹവിൽദാർ

വെബ് ഡെസ്‌ക്‌Updated: Monday Nov 26, 2018

മുംബൈ സോൺ സിജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസ് ഡിപാർട്മെന്റിൽ സ്പോർട്സ്ക്വാട്ടയിൽ ഹവിൽദാർ (ഗ്രേഡ് സി) 14 ഒഴിവുണ്ട്. ക്രിക്കറ്റ് 04, വോളിബോൾ 04, കബഡി 04, അത്ലറ്റിക്സ് 02 എന്നിങ്ങനെയാണ് ഒഴിവ്. അത്ലറ്റിക്സിൽ സ്ത്രീകൾക്കും പരുുഷന്മാർക്കും അപേക്ഷിക്കാം. മറ്റുവിഭാഗങ്ങളിൽ പുരുഷന്മാർ മാത്രമേ അപേക്ഷിക്കാവൂ. പത്താം ക്ലാസ് ജയിച്ച നിശ്ചിത യോഗ്യതയുള്ള കായികതാരങ്ങൾക്ക് അപേക്ഷിക്കാം. ഉയരം പുരുഷന്മാർ 157.5 സെ.മീ, സ്ത്രീ 152 സെ.മീ. ബന്ധപ്പെട്ട സ്പോർട്സ് വിഭാഗത്തിൽ പ്രായോഗിക പരീക്ഷ നടത്തിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷ ഡിസംബർ 15നുള്ളിൽ Deputy Commissioner, Cadre Control authority, CGST & Central Excise, Mumbai Zone എന്ന വിലാസത്തിൽ സാധാരണ തപാലിൽ ലഭിക്കണം. അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് എഴുതണം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top