കേരള സോളിഡ് വേസ്‌റ്റ് മാനേജ്‌മെന്റ് പ്രോജക്ടിൽ വിവിധ തസ്‌തികകളിലായി 47 ഒഴിവുണ്ട്. ഒരുവർഷത്തേക്കാണ് നിയമനം. സ്‌റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്(എസ്‌പിഎംയു), ഡിസ്‌ട്രിക്ട് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്(ഡിപിഎംയു), പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുകൾ(പിഐയു) എന്നിവിടങ്ങളിലാണ് അവസരം. സോളിഡ് വേസ്‌റ്റ് മാനേജ്‌മെന്റ് എൻജിനിയർ 17, ഡിസ്‌ട്രിക്ട് കോ–-ഓർഡിനേറ്റർ/സോളിഡ് വേസ്‌റ്റ് മാനേജ്‌മെന്റ് എൻജിനിയർ 14, ഫിനാൻഷ്യൽ മാനേജ്‌മെന്റ് എക്‌സ്‌പേർട് 14 , പ്രോജക്ട് ഹെഡ്(ഐടി), (ഇൻഫ്രാസ്‌ട്രക്‌ചർ) വിഭാഗങ്ങളിലും ഒഴിവുണ്ട്. അപേക്ഷയും ബയോഡാറ്റയും reckswmp@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യണം. അവസാന തീയതി ഒക്ടോബർ 25.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..