14 December Saturday

വിവിധ തസ്തികകളിൽ പിഎസ്‌സിവിജ്ഞാപനമായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2019

സംസ്ഥാന, ജില്ലാ തലങ്ങളിൽ ജനറൽ,  സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻസിഎ വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു..

സംസ്ഥാനതല (ജനറൽ) തസ്തികകൾ അനലിസ്റ്റ് ഗ്രേഡ് ത്രി, ഫോർമാൻ ത്രി (ഇലക്ട്രിക്കൽ), ജൂനിയർ ഇൻസ്പക്ടർ ഓഫ് കോ‐ഓപറേറ്റീവ് സൊസൈറ്റീസ് (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിൽനിന്നും തസ്തികമാറ്റം വഴി), ഓവർസിയർ ഗ്രേഡ് ഒന്ന്/ ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ‐തസ്തികമാറ്റം), മാനേജർ ഗ്രേഡ് ത്രി, റീജണൽ ഓഫീസർ, ഫയർമാൻ (ട്രെയിനി), ആർക്കിടെക്ചറൽ ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, ഓവർസിയർ/ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ് ത്രി/ ട്രേസർ, ലൈബ്രേറിയൻ ഗ്രേഡ് ഫോർ (കന്നട അറിയുന്നവർ), മീറ്റർ റീഡർ, പബ്ലിക് റിലേഷൻ ഓഫീസർ, ആർകിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഒന്ന്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), സ്റ്റെനോഗ്രാഫർ, ഓപറേറ്റർ, അസിസ്റ്റന്റ് കമ്പൈയിലർ, ക്ലർക്(സൊസൈറ്റി വിഭാഗം) എന്നിവയാണ്. ജില്ലാതല ( ജനറൽ) തസ്തികകൾ ഫിസിയോതെറാപിസ്റ്റ്, കുക്ക് എന്നിവയാണ്.

സംസ്ഥാനതലത്തിൽ സ്പെഷ്യൽ റിക്രൂട്്മെന്റ് ഡെയ്റി ഫാം ഇൻസ്ട്രക്ടർ (പട്ടികവർഗം), സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് രണ്ട് (പട്ടികവർഗം‐വിമുക്തഭടന്മാർ മാത്രം). ജില്ലാതല സ്പെഷ്യൽ റിക്രൂട്്മെന്റായി കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (പട്ടികജാതി/പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം), ക്ലർക്്‐ടൈപിസ്റ്റ്(പട്ടികജാതി/പട്ടികവർഗം) തസ്തികകൾ എന്നിവയിലേക്കാണ് വിജ്ഞാപനമിറങ്ങിയത്.

സംസ്ഥാനതല എൻസിഎ റിക്രൂട്്മെന്റായി ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (രണ്ടാം എൻസിഎ‐എൽസി/എഐ), ലക്ചറർ ഇൻ മാത്തമാറ്റിക്സ്(രണ്ടാം എൻസിഎ‐ധീവര), ലക്ചറർ ഇൻ ഉറുദു (മൂന്നാം എൻസിഎ‐ പട്ടികജാതി), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (രണ്ടാം എൻസിഎ‐ എസ്സിസിസി), അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (രണ്ടാം എൻസിഎ‐ പട്ടികവർഗം), അസിസ്റ്റന്റ് മറൈൻ സർവേയർ(എട്ടാം എൻസിഎ‐പട്ടികജാതി), അഗ്രികൾച്ചർ ഓഫീസർ (ഒന്നാം എൻസിഎ‐ ധീവര), ലക്ചറർ ഇൻ മൃദംഗം (രണ്ടാം എൻസിഎ‐ മുസ്ലിം), പ്രീ പ്രൈമറി ടീച്ചർ (ഡെഫ് സ്കൂൾ‐ഒന്നാം എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ, സൂപ്പർവൈസർ (ഐസിഡിഎസ്)(ഒന്നാം എൻസിഎ‐എസ്സിസിസി), ഗോഡൗൺ മാനേജർ‐ജനറൽ കാറ്റഗറി (ഒന്നാം എൻസിഎ‐ഈഴവ/തിയ്യ /ബില്ലവ), യൂണിറ്റ് മാനേജർ‐ജനറൽ കാറ്റഗറി(ഒന്നാം എൻസിഎ‐ പട്ടികജാതി, എൽസി /എഐ), ഫോർമാൻ(വുഡ് വർക്ഷോപ്)(ഒന്നാം എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ, ലോവർ ഡിവിഷൻ ക്ലർക്് (ഒന്നാം എൻസിഎ‐മുസ്ലിം). ജില്ലാതല എൻസിഎ റിക്രൂട്ട്മെന്റായ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഗ്രേഡ് രണ്ട്(ഒന്നാം എൻസിഎ‐ എൽസി/എഐ, വിശ്വകർമ, ഹിന്ദു നാടാർ, ധീവര), പാർട്ടൈം ഹൈസ്കൂൾ അസിസ്റ്റന്റ്(ഉറുദു‐മൂന്നാം എൻസിഎ‐പട്ടികജാതി), ഡ്രൈവർ ഗ്രേഡ് 2(എച്ച്ഡിവി)(വിമുക്തഭടന്മാർ മാത്രം) (പട്ടികജാതി, മുസ്ലിം, എസ്ഐയുസി നാടാർ), കുക്ക്(മുസ്ലിം, ഒബിസി, ധീവര, വിശ്വകർമ, പട്ടികജാതി, എൽസി/എഐ) തസ്തികകളിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 20. വിശദവിവരത്തിന് https://www.keralapsc.gov.in

 


പ്രധാന വാർത്തകൾ
 Top