13 December Friday

കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2019

കാറ്റഗറി നമ്പർ 213/2018 ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേത്ര), 282/2016 കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ,  386/2017  കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ മാനേജർ ഗ്രേഡ് 4(പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കുളള പ്രത്യേക നിയമനം), 190/2016  വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു.  കാറ്റഗറി നമ്പർ 389/2018 വിവിധ കമ്പനി/കോർപറേഷൻ/ബോർഡുകളിൽ ടൈപ്പിസ്റ്റ് ക്ലർക്/ക്ലർക് ടൈപ്പിസ്റ്റ്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ കാറ്റഗറി നമ്പർ 311/2018 വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. കാറ്റഗറി നമ്പർ 101/2018 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2(ലെതർ വർക്സ്) ഒന്നാം എൻസിഎ‐ എൽസി./എഐ ഇൻർവ്യു നടത്തും.

 

ഒഎംആർ പരീക്ഷ

കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കാറ്റഗറി നമ്പർ 276/2018  ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്ക് ഒക്ടോബർ 26 ന് പകൽ 1.30 മുതൽ 3.15 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ സ്ഥിരീകരണം നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്വന്തം പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ സഹിതം അനുവദിച്ചിട്ടുളള പരീക്ഷാകേന്ദ്രത്തിൽ പകൽ 1.30 ന് മുമ്പായി ഹാജരാകണം.കാറ്റഗറി നമ്പർ 302/2018 ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ)

ഗ്രേഡ് 2(പട്ടികജാതി/പട്ടികവർഗക്കാർക്ക് പ്രത്യേകമായുളള നിയമനം), കാറ്റഗറി നമ്പർ 16/2019  ഹാർബർ എൻജിനിയറിങിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2/ ഓവർസീയർ ഗ്രേഡ് 2 (മെക്കാനിക്കൽ) തസ്തികകളിലേക്ക് നവംബർ 05 (ചൊവ്വാഴ്ച) രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ

നടത്തും.

അഭിമുഖം

കാറ്റഗറി നമ്പർ 10/2016 തുറമുഖ വകുപ്പിൽ നേവൽ ആർക്കിടെക്ട് തസ്തികയിലേക്ക് 30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് എസ്.എം.എസ്., പ്രൊഫൈൽ സന്ദേശങ്ങളായി അയച്ചിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും. അറിയിപ്പ് ലഭിക്കാത്ത അർഹരായ ഉദ്യോഗാർത്ഥികൾ ഗവൺമെന്റ് റിക്രൂട്ട്മെന്റ് വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471‐2546281). കാറ്റഗറി നമ്പർ 127/2017  ഹയർസെക്കൻഡറി വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കെമിസ്ട്രി(പട്ടികജാതി/പട്ടികവർഗം, പട്ടികവർഗ വിഭാഗക്കാർക്കുളള പ്രത്യേക നിയമനം) തസ്തികയിലേക്ക് 30, 31, നവംബർ 1 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 335/2017  വിജ്ഞാപനം ചെയ്ത, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സുവോളജി (ജൂനിയർ) തസ്തികയിലേക്കുളള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഒക്ടോബർ 30, 31, നവംബർ 1 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ റിക്രൂട്ട്മെന്റ് വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546281).

 

എൻഡ്യൂറൻസ് പരീക്ഷ

കാറ്റഗറി നമ്പർ 41/2019 ഇന്ത്യാ റിസർവ് ബറ്റാലിയൻ റെഗുലർ വിങിൽ പൊലീസ് കോൺസ്റ്റബിൾ (എൻസിഎ‐ പട്ടികജാതിയിൽനിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ) സ്തികയിലേക്ക് ഒക്ടോബർ 30, 31, നവംബർ 1 തിയതികളിലായി പുതുവൈപ്പ് ബീച്ച് റോഡ് (എൽഎൻജി ടെർമിനലിന് സമീപം) ഗോശ്രീ ജങ്ഷൻ, വൈപ്പിൻ, എറണാകുളം എന്ന സ്ഥലത്ത് വച്ച് എൻഡ്യൂറൻസ് പരീക്ഷ നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ് വഴി അയച്ചിട്ടുണ്ട്.

വകുപ്പ്തല പരീക്ഷ

വകുപ്പ്തല പരീക്ഷ ജൂലൈ 2019 ന്റെ ഭാഗമായി 2019 ആഗസ്ത് 14, 17, 18 തിയതികളിൽ നടക്കേണ്ടതും പ്രളയം കാരണം മാറ്റിവച്ച പരീക്ഷകൾ ഒക്ടോബർ 29, 31, നവംബർ 2, 3, 4 തിയതികളിൽ നടത്തും. പുതുക്കിയ തിയതിയും സമയക്രമവും വെബ്സൈറ്റിലും  പ്രൊഫൈലിലും ലഭിക്കും.

വനിതാ കോൺസ്റ്റബിൾ‐
കായികക്ഷമതാ പരീക്ഷ

പൊലീസ് വകുപ്പിൽ, കാറ്റഗറി നമ്പർ 653/2017 വിജ്ഞാപനം ചെയ്ത, വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ ശാരീരിക അളവെടുപ്പിൽ യോഗ്യത നേടിയിട്ടുളളവർക്ക് 2019 നവംബർ മാസം മൂന്നാം വാരം മുതൽ ജില്ലാടിസ്ഥാനത്തിൽ കായികക്ഷമതാ പരീക്ഷ നടത്തും. ഇത് സംബന്ധിച്ച് പ്രൊഫൈൽ, എസ്എംഎസ്  സന്ദേശങ്ങൾ നൽകുന്നതും അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കുന്നതുമാണ്. വിവിധ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കുളള ഷെഡ്യൂൾ തുടർന്ന് പ്രസിദ്ധീകരിക്കുന്നതാണ്.

 

 


പ്രധാന വാർത്തകൾ
 Top