തിരുവനന്തപുരം > പിഎസ്സി വിജ്ഞാപനം കാറ്റഗറി നമ്പര്‍ 113/2017 പ്രകാരം വിവിധ കമ്പനികള്‍/കോര്‍പ്പറേഷനുകള്‍ /ബോര്‍ഡുകള്‍ എന്നിവയിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് തസ്തികയിലേക്ക് ഒക്ടോബര്‍ ഏഴിന് പരീക്ഷ നടത്തും. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്തവര്‍ക്കാണ് ഒക്ടോബര്‍ 7 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ ഒ.എം.ആര്‍. പരീക്ഷ. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രൊഫൈലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് പിഎസ്സി അറിയിച്ചു.
മറ്റ് പിഎസ്സി അറിയിപ്പുകള്‍
ഇന്റര്‍വ്യൂ
കാറ്റഗറി നമ്പര്‍ 283/2016 പ്രകാരം കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് (ജൂനിയര്‍ ഫെയര്‍ കോപ്പി അസിസ്റ്റന്റ്തസ്തികമാറ്റം വഴി), കാറ്റഗറി നമ്പര്‍ 221/2013 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ എഞ്ചിനീയറിങ് / ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്1 (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്), കാറ്റഗറി നമ്പര്‍ 379/2016 പ്രകാരം കേരള അഗ്രോമെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സെക്യൂരിറ്റി അസിസ്റ്റന്റ് (എന്‍.സി.എ. വിശ്വകര്‍മ്മ) എന്നീ തസ്തികകള്‍ക്ക് 2017 സെപ്റ്റംബര്‍ 28ന് തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ചും, കാറ്റഗറി നമ്പര്‍ 11/2015 പ്രകാരം ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്2 തസ്തികയുടെ 07.04.2017 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 100001 മുതല്‍ 100376 രജിസ്റ്റര്‍ നമ്പരുകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 സെപ്റ്റംബര്‍ 26,27,28 തീയതികളില്‍ പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള പി.എസ്.സി. ജില്ലാ ഓഫീസില്‍ വച്ചും ഇന്റര്‍വ്യൂ നടത്തുന്നു. അഡ്മിഷന്‍ ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
ഓണ്‍ലൈന്‍ പരീക്ഷ
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണല്‍ ടീച്ചര്‍ (ഓഫീസ് സെക്രട്ടറിഷിപ്പ്) എന്‍.സി.എ. മുസ്ളിം (കാറ്റഗറി നമ്പര്‍ 367/2016), എന്‍.സി.എ. എസ്.ഐ.യു.സി./എ.ഐ. (കാറ്റഗറി നമ്പര്‍ 368/2016) എന്നീ തസ്തികകള്‍ക്ക് 2017 ഒക്ടോബര്‍ 4 ന് രാവിലെ 10 മുതല്‍ 12.15 വരെ തിരുവനന്തപുരം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളില്‍ വച്ചും, കാറ്റഗറി നമ്പര്‍ 462/2016 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്നിക്കുകള്‍) ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിങ് (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്തികയിലേക്ക് 2017 ഒക്ടോബര്‍ 4 ന് രാവിലെ 10 മുതല്‍ 12.15 വരെ എറണാകുളം പരീക്ഷാകേന്ദ്രത്തില്‍ വച്ചും നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഡ്രൈവിങ് ടെസ്റ്റ്
കാറ്റഗറി നമ്പര്‍ 218/2015 പ്രകാരം കണ്ണൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ്2 (എച്ച്.ഡി.വി.) തസ്തികയുടെ 09.06.2017 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഒക്ടോബര്‍ 4,5,6,9,10 തീയതികളില്‍ കണ്ണൂര്‍ കളക്ടറേറ്റ് ഗ്രൌണ്ടില്‍ വച്ച് പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ്+റോഡ് ടെസ്റ്റ്) നടത്തുന്നു. 26.09.2017 നകം വ്യക്തിഗത അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കണ്ണൂര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 253/2016 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഹെഡ് ഓഫ് സെക്ഷന്‍ (കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്എന്‍.സി.എ. മുസ്ളിം) തസ്തികയ്ക്ക് അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഒക്ടോബര്‍ 3,4 തീയതികളിലും കാറ്റഗറി നമ്പര്‍ 233/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ സംസ്കൃതം (ജ്യോതിഷം) എന്‍.സി.എ. എസ്.സി. തസ്തികയ്ക്ക് 2017 ഒക്ടോബര്‍ 5 നും തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം
തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് തസ്തികയ്ക്കായി 30.06.2015 ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലെ എസ്.ടി. വിഭാഗത്തിനായുള്ള സപ്ളിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആദ്യത്തെ പതിനൊന്ന് പുരുഷ ഉദ്യോഗാര്‍ത്ഥികളും (റാങ്ക് 21 വരെ) ഒ.എക്സ്., ധീവര എന്നീ വിഭാഗങ്ങളുടെ സപ്ളിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആദ്യത്തെ പത്ത് പുരുഷ ഉദ്യോഗാര്‍ത്ഥികളും ഒഴികെ എല്ലാ വിഭാഗങ്ങളുടെയും സപ്ളിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ പുരുഷ ഉദ്യോഗാര്‍ത്ഥികളും പ്രിന്റിങ് വകുപ്പിലെ ലാസ്കര്‍/ഗേറ്റ്കീപ്പര്‍ തസ്തികകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി 03.10.2017 നകം ഒ.ടി.ആര്‍ പ്രൊഫൈലില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ തിരുവനന്തപുരം ജില്ലാ പി.എസ്.സി. ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കേണ്ടതുമാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത തീയതിക്കുള്ളില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ പ്രിന്റിങ് വകുപ്പിലെ മുകളില്‍ പറഞ്ഞ തസ്തികകളിലേക്ക് പരിഗണിക്കപ്പെടുന്നതല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..