19 July Friday

കുസാറ്റിൽ അസി. പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിങ് ഡിവിഷനിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. സേഫ്റ്റി, മെക്കാനിക്കൽ, സിവിൽ  എൻജിനിയറിങ് വിഭാഗങ്ങളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 19.  അപേക്ഷിച്ചതിന്റെ പ്രിന്റ്, രജിസ്ട്രാർ, കുസാറ്റ്, കൊച്ചി‐682022 എന്ന വിലാസത്തിൽ ഏപ്രിൽ 28നകം ലഭിക്കണം. ഫിസിക്കൽ ഓഷ്യനോഗ്രാഫി ഡിപാർട്മെന്റിൽമൂന്നൊഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഏപ്രിൽ 16. അപേക്ഷിച്ചതിന്റെ പ്രിന്റ് ഏപ്രിൽ 23നകം ലഭിക്കണം. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ നാലൊഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ ഒമ്പത്. അപേക്ഷിച്ചതിന്റെ പ്രിന്റ് ഏപ്രിൽ 16നകം ലഭിക്കണം. വിശദവിവരത്തിന് www.faculty.cusat.ac.inwww.faculty.cusat.ac.in

പ്രധാന വാർത്തകൾ
 Top