ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്‌തികകളിൽ 546 ഒഴിവ്. കരാർ നിയമനമാണ്. അക്വിസിഷൻ ഓഫീസറുടെ 500 ഒഴിവുണ്ട്. പ്രായം: 21–-28. യോഗ്യത: ബിരുദം. ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്‌കഷൻ എന്നിയുണ്ടാവും. കേരളത്തിൽ എറണാകുളം പരീക്ഷാകേന്ദ്രം. മറ്റ് ഒഴിവുകൾ: റീജണൽ അക്വിസിഷൻ മാനേജർ, നാഷണൽ അക്വിസിഷൻ ഹെഡ്, ഹെഡ് വെൽത്ത് ടെക്‌നോളജി, എൻആർഐ വെൽത്ത് പ്രോഡക്ട്‌സ് മാനേജർ, പ്രോഡക്ട് മാനേജർ(ട്രേഡ് ആൻഡ് ഫോറെക്‌സ്), വെൽത്ത് സ്‌ട്രാറ്റജിസ്‌റ്റ്(ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് ഇൻഷുറൻസ്), ട്രേഡ് റെഗുലേഷൻ – -സീനിയർ മാനേജർ, ഗ്രൂപ്പ് സെയിൽസ് ഹെഡ്(വെർച്വൽ ആർഎം സെയിൽസ് ഹെഡ്), പ്രൈവറ്റ് ബാങ്കർ –- റേഡിയൻസ് പ്രൈവറ്റ്, പ്രോഡക്ട് ഹെഡ് –- പ്രൈവറ്റ് ബാങ്കിങ് റേഡിയൻസ് – -പ്രൈവറ്റ്, സെയിൽസ് ഹെഡ് എന്നിവ. ഈ തസ്‌തികളിലെ അപേക്ഷകരെ ഷോർട്ട് ലിസ്‌റ്റ് ചെയ്‌ത ശേഷം ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്‌കഷൻ എന്നിവയുണ്ടാവും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 14. വിശദവിവരങ്ങൾക്ക് www.bankof baroda.co.in/careers കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..