18 November Monday

യൂനിയന്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

യൂനിയന്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസറുടെ നൂറ് ഒഴിവുണ്ട്. ഫോറക്സ് ഓഫീസര്‍- 50 (എസ്സി- 08, എസ്ടി- 03, ഒബിസി- 14, ജനറല്‍- 25), ഇന്റഗ്രേറ്റഡ് ട്രഷറി ഓഫീസര്‍- 50 (എസ്സി- 07, എസ്ടി- 04, ഒബിസി- 13, ജനറല്‍- 26) എന്നിങ്ങനെയാണ് ഒഴിവ്. ഫോറക്സ് ഓഫീസര്‍ യോഗ്യത ബിരുദം/  ബിരുദാനന്തര ബിരുദം. എംബിഎ, ബിസിനസ് മാനേജ്മെന്റില്‍ പിജി ഡിപ്ളോമ (ഫിനാന്‍സ്), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫോറിന്‍ എക്സ്ചേഞ്ച് എന്നിവ നേടിയവര്‍ക്ക് മുന്‍ഗണന. യോഗ്യത നേടിയ ശേഷം ഫോറിന്‍ ട്രേഡ് ഫിനാന്‍സ് ഓപറേഷന്‍സില്‍ പബ്ളിക്/ പ്രൈവറ്റ് ബാങ്കില്‍ (സ്കെയില്‍-ഒന്ന്) രണ്ടുവര്‍ഷത്തെ പരിചയം. പ്രായം 23-32.
ട്രഷറി ഓഫീസര്‍ യോഗ്യത ഫിനാന്‍സ്, മാത്തമാറ്റിക്സ്്, സ്റ്റാറ്റിസ്റ്റിക്സ്. കൊമേഴ്സ് എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദം/ ബിരുദാനന്തരബിരുദം. എംബിഎ, ബിസിനസ് മാനേജ്മെന്റില്‍ പിജി ഡിപ്ളോമ (ഫിനാന്‍സ്) എന്നിവ നേടിയവര്‍ക്ക് മുന്‍ഗണന. കംപ്യൂട്ടര്‍ പരിചയം (വേര്‍ഡ്, എക്സെല്‍).യോഗ്യത നേടിയശേഷം ട്രഷറി, സ്വകാര്യ ബാങ്കുകള്‍,  ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയിലേതെങ്കിലുമൊന്നില്‍ ഓഫീസര്‍ കാഡറില്‍   രണ്ടുവര്‍ഷത്തെ പരിചയം. പ്രായം 23-35. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്‍/ പേഴ്സണല്‍ ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 200 മാര്‍ക്കിന്റെ 200 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക. ആകെ സമയം രണ്ട് മണിക്കൂര്‍. റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, പ്രൊഫഷനല്‍ നോളജ്, ഇംഗ്ളീഷ് എന്നിവയിലുള്ള അറിവ് പരിശോധിക്കും. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടാകും. 2018 ഫെബ്രുവരി ഒമ്പതിനാണ് പരീക്ഷയുണ്ടാകാന്‍ സാധ്യത. ബംഗളൂരു, ഡെല്‍ഹി, കൊല്‍ക്കത്ത, ലക്നൌ, മുംബൈ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത.് രജിസ്ട്രേഷന്‍ തുടങ്ങി. അപേക്ഷകര്‍ ഫോട്ടോയും ഒപ്പും സ്കാന്‍ ചെയ്ത് അപ്ലോഡ്ചെയ്യണം. അവസാന തിയതി 2018 ജനുവരി 13. വിശദവിവരം www.unionbankofindia.co.in www.unionbankofindia.co.inല്‍

പ്രധാന വാർത്തകൾ
 Top