തിരുവനന്തപുരം > പൊതുമരാമത്ത് വകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് (ആര്‍ക്കിടെക്ചറല്‍ വിങ്), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പെര്‍ഫ്യൂഷനിസ്റ്റ്, കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ അക്കൌണ്ട്സ് ഓഫീസര്‍ (ജനറല്‍ ആന്റ് സൊസൈറ്റി കാറ്റഗറി) തുടങ്ങി വിവിധ തസ്തികകളില്‍േക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പിഎസ് സി തീരുമാനിച്ചു. തിങ്കളാഴ്ച ചേര്‍ന്ന പിഎസ്സി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തസ്തികകള്‍
1. ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) തസ്തികമാറ്റം വഴി.
2. പൊതുമരാമത്ത് വകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് (ആര്‍ക്കിടെക്ചറല്‍ വിങ്).
3. മൈനിങ് ആന്റ് ജിയോളജിയില്‍ അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ജൂനിയര്‍ കെമിസ്റ്റ്.
4. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പെര്‍ഫ്യൂഷനിസ്റ്റ്.
5. വാട്ടര്‍ അതോറിറ്റിയില്‍ സാനിറ്ററി കെമിസ്റ്റ്, എല്‍.ഡി. ടൈപ്പിസ്റ്റ് (തസ്തികമാറ്റം വഴി)
6. സാമൂഹ്യക്ഷേമ വകുപ്പില്‍ സ്പെഷ്യല്‍ ടീച്ചര്‍ (ഹോം ഫോര്‍ മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രണ്‍)
7. വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വിവിധ ട്രേഡുകള്‍), വര്‍ക്ക്ഷോപ്പ് അറ്റന്‍ഡര്‍ (ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്) - പട്ടികജാതി/പട്ടികവര്‍ഗ്ഗം, (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) - പട്ടികജാതി/പട്ടികവര്‍ഗ്ഗം, (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) - പട്ടികവര്‍ഗ്ഗം മാത്രം, (എം.ആര്‍.എ.സി.) - പട്ടികജാതി/പട്ടികവര്‍ഗ്ഗം, (മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍) - പട്ടികജാതി/പട്ടികവര്‍ഗ്ഗം, (മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍) - പട്ടികവര്‍ഗ്ഗം മാത്രം, (മെക്കാനിസ്റ്റ്) - പട്ടികജാതി/പട്ടികവര്‍ഗ്ഗം.
8. കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ അക്കൌണ്ട്സ് ഓഫീസര്‍ (ജനറല്‍ ആന്റ് സൊസൈറ്റി കാറ്റഗറി)
9. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ സൌണ്ട് എഞ്ചിനീയര്‍.
10. സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷനില്‍ ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ (ഫാക്ടറി).
12. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍/വാച്ച്മാന്‍ (കെ.എസ്.എഫ്.ഇ. യിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം), മാനേജര്‍ ഗ്രേഡ്-4 (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്).
13. എന്‍.സി.സി./സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (വിമുക്ത ഭടന്‍മാരില്‍ നിന്ന് മാത്രം) വിവിധ ജില്ലകള്‍.
14. നാഷണല്‍ എംപ്ളോയ്മെന്റ് സര്‍വീസില്‍ എംപ്ളോയ്മെന്റ് ഓഫീസര്‍ (പട്ടികവര്‍ഗ്ഗം)
15. ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക് (പട്ടികവര്‍ഗ്ഗം)
16. കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് (പട്ടികവര്‍ഗ്ഗം)
17. കൊല്ലം ജില്ലയില്‍ സൈനിക ക്ഷേമ വകുപ്പില്‍ ക്ളര്‍ക്ക് (വിമുക്തഭടന്‍മാര്‍ മാത്രം)-പട്ടികവര്‍ഗ്ഗം.
18. മലപ്പുറം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (പട്ടികജാതി/പട്ടികവര്‍ഗ്ഗം).
ഇന്റര്‍വ്യൂ
1. വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (403/2016)
2. ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് :(റെസ്പിറേറ്ററി മെഡിസിന്‍ - ടി.ബി. ആന്റ് ചെസ്റ്റ് ഡിസീസ്) രണ്ടാം എന്‍.സി.എ. ഈഴവ (484/2016), അനസ്തേഷ്യ രണ്ടാം എന്‍.സി.എ. ഈഴവ (479/2016), (ജനറല്‍ സര്‍ജറി) രണ്ടാം എന്‍.സി.എ. എല്‍.സി./എ.ഐ. (483/2016), (ജനറല്‍ മെഡിസിന്‍) രണ്ടാം എന്‍.സി.എ. എസ്.ഐ.യു.സി. നാടാര്‍ (365/2016), (ജനറല്‍ മെഡിസിന്‍) രണ്ടാം എന്‍.സി.എ. എസ്.സി.(480/2016), മുസ്ളിം (481/2016), വിശ്വകര്‍മ്മ (482/2016)
3. സാമൂഹ്യ നീതി വകുപ്പില്‍ കെയര്‍ ടേക്കര്‍ (വനിത) രണ്ടാം എന്‍.സി.എ. ധീവര (262/2016).
ചുരുക്കപ്പട്ടിക
1. വിവിധ വകുപ്പുകളില്‍ സര്‍ജന്റ് (418/2015)
2. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-1 (മെക്കാനിക്കല്‍ എഞ്ചിനീയറിങ്) - (1/2017)
റാങ്ക് പട്ടിക
1. ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡില്‍ റിസപ്ഷനിസ്റ്റ് കം ടെലഫോണ്‍ ഓപ്പറേറ്റര്‍
സാധ്യതാ പട്ടിക
1. വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക് (414/2016), തസ്തിക മാറ്റം വഴി (415/2016).
2. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍: കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് (343/2016), ആട്ടോമൊബൈല്‍ (344/2016), ഇലക്ട്രോണിക്സ് (345/2016), കെമിക്കല്‍ (346/2016).
3. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ ഇ.സി.ജി. ടെക്നീഷ്യന്‍ ഗ്രേഡ്-2 (348/2016)
ഓണ്‍ലൈന്‍ പരീക്ഷ
1. പാലക്കാട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് ഒന്നാം എന്‍.സി.എ. എല്‍.സി./എ.ഐ.(216/2017)
2. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ (റേഡിയോ ഡയഗ്നോസിസ്)ഒന്നാം എന്‍.സി.എ. ഈഴവ (199/2017), സിനിയര്‍ ലക്ചറര്‍ (ട്യൂബര്‍കുലോസിസ് ആന്റ് റെസ്പിറേറ്ററി മെഡിസിന്‍-പള്‍മണറി മെഡിസിന്‍) ഒന്നാം എന്‍.സി.എ. ഹിന്ദു നാടാര്‍ (200/2017)
3. ടൌണ്‍ ആന്റ് കണ്‍ട്രി പ്ളാനിങ് വകുപ്പില്‍ അസിസ്റ്റന്റ് ടൌണ്‍ പ്ളാനര്‍ (ഡിപ്പാര്‍ട്ട്മെന്റല്‍ ക്വാട്ട)-(159/2016)
4. മലബാര്‍ സിമെന്റ്സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് ടെസ്റ്റര്‍ കം ഗേജര്‍ (510/2015).
മറ്റു തീരുമാനങ്ങള്‍
1. ട്രിവാണ്‍ഡ്രം ഡെവലപ്മെന്റ് അതോറിറ്റിയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലെ ഒഴിവുകള്‍ തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് സമ്മതപത്രം സ്വീകരിച്ച് നികത്തും.
2. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ അറ്റന്‍ഡര്‍ തസ്തികയ്ക്ക് സൈക്ളിങ് ടെസ്റ്റ് ഒഴിവാക്കില്ല.
3. വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി.സി. തസ്തികയുടെ തെരഞ്ഞെടുപ്പിനായി പഴയ വിജ്ഞാപനത്തില്‍ പ്രതിപാദിച്ചിട്ടില്ലാത്തതും സ്പെഷ്യല്‍ റൂള്‍ ഭേദഗതിക്കു ശേഷം ഉത്ഭവിച്ചതുമായ ഒഴിവുകള്‍ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ എന്നിവയിലെ സമാന തസ്തികയുടെ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് സമ്മതപത്രം കൈപ്പറ്റി നികത്തും.
4. ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക തെരഞ്ഞെടുപ്പിലേക്കായി വെക്കേഷന്‍ വേക്കന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതും ആയതിലേക്ക് നിയമന ശിപാര്‍ശ ചെയ്യുന്നതും സംബന്ധിച്ച് പൊതുവായ ഉത്തരവു പുറപ്പെടുവിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..