05 December Thursday

ഹൈക്കോടതിയില്‍ കാര്‍പെന്റര്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

കേരള ഹൈക്കോടതിയില്‍ ഒഴിവുള്ള കാര്‍പെന്റര്‍ തസ്തികയിലേക്ക് അപേക്ഷ കണിച്ചു. യോഗ്യത: എട്ടാം ക്ളാസ് പാസ്, കാര്‍പെന്റര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കാര്‍പെന്ററായി പത്തുവര്‍ഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ഥികള്‍ 1981 ജനുവരി രണ്ടിനും 1999 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടിക, പിന്നോക്ക വിഭാഗങ്ങള്‍ക്കും വിമുക്ത ഭടന്മാര്‍ക്കും നിയമാനുസൃതമായ പ്രായപരിധി ഇളവ് ലഭിക്കും. ശമ്പളം 18,000-41,500 (കോമ്പന്‍സേറ്ററി അലവന്‍സ് 250 രൂപ).  വിശദാംശങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഹൈക്കോടതി റിക്രൂട്ട്മെന്റ് പോര്‍ടല്‍  www.hckeralarecruitment.nic.in   സന്ദര്‍ശിക്കുക. രണ്ടുഘട്ടമായാണ് അപേക്ഷിക്കേണ്ടത്. സെപ്തംബര്‍ 20 മുതല്‍ ആദ്യഘട്ടം രജിസ്ട്രേഷന്‍ ആരംഭിക്കും. ഒക്ടോബര്‍ 20ന് ആദ്യഘട്ടം പൂര്‍ത്തിയാകും. ഒക്ടോബര്‍ 28ന് മുമ്പ് ഫീസ് അടയ്ക്കണം. നവംബര്‍ ആറിന് മുമ്പ് രണ്ടാംഘട്ട അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കണം.

പ്രധാന വാർത്തകൾ
 Top