www.tifrh.res.inടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ പ്രോജക്ട് സയന്റിഫിക് ഓഫീസര്‍-ഒന്ന്, പ്രോജക്ട് ക്ളര്‍ക്ക്- ഒന്ന് ഒഴിവുണ്ട്. സയന്റിഫിക് ഓഫീസറാകാനുള്ള ഉയര്‍ന്ന പ്രായപരിധി 35. യോഗ്യത: സയന്‍സ് വിഷയങ്ങളിലോ സയന്‍സ് കമ്യൂണിക്കേഷനിലോ പിഎച്ച്ഡി. യോഗ്യതക്കുശേഷം ഡമോണ്സ്ട്രേറ്റഡ് സയന്റിഫിക് കമ്യൂണിക്കേഷനില്‍ രണ്ടുവര്ഷത്തെപരിചയം, ഇംഗ്ളീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള കഴിവ്, സയന്‍സ് വിഷയങ്ങളില്‍ എഴുതാനുള്ള കഴിവ്. പ്രോജക്ട് ക്ളര്‍ക്കിന്റെ പ്രായ പരിധി 28 ആണ്. യോഗ്യത: 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം. കംപ്യൂട്ടര്‍, ടൈപ്പിങ് എന്നിവയിലുള്ള പരിചയം. യോഗ്യത നേടിയശേഷം അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍ ക്ളര്‍ക്കായി ഒരുവര്‍ഷത്തെ പരിചയം. ഇരു തസ്തികകളിലും നിയമനം ഒരുവര്ഷത്തേക്കാണെങ്കിലും ജോലിയിലുള്ള കഴിവനുസരിച്ച് മൂന്നുവര്‍ഷംവരെ നീട്ടിനല്‍കും. ഓണ്‍ലൈനായി ഒക്ടോബര്‍ പത്തിനകം അപേക്ഷിക്കണം. പോസ്റ്റലായി അപേക്ഷിക്കാന്‍ നിര്‍ദേശിക്കപ്പെട്ടവരുടെ അപേക്ഷയും ഇതേദിവസത്തിനുള്ളില് ലഭിക്കണം. അപേക്ഷിക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര്, അഡ്വര്‍ടൈസ്മെന്റ് നമ്പര്‍, സീരിയല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ www.tifrh.res.in ല്‍ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..