10 August Monday

കംപ്യൂട്ടർ അസിസ്റ്റന്റുൾപ്പെടെ 118 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം ഉടൻ

വെബ് ഡെസ്‌ക്‌Updated: Monday Dec 24, 2018

ഗവ. സെക്രട്ടറിയറ്റ്/ പിഎസ്‌ സി/ ലോക്കൽ ഫണ്ട് എന്നിവിടങ്ങളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, കേരളത്തിലെ വിവിധ സർവകലാശാലകളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, ലാൻഡ് റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കലക്ടർ (പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുള്ള പ്രത്യേക നിയമനം), പൊതു മരാമത്ത്/ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജനിയർ (സിവിൽ), വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, ഗ്രാമവികസന വകുപ്പിൽ വിഇഒ, സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോ‐ഓപറേറ്റീവ് സൊസൈറ്റി തുടങ്ങി 118 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കും. ട്രാൻസ്ജെൻഡർ പോളിസി പ്രകാരം 2019 ജനുവരി ഒന്ന് മുതൽ ഭിന്നലിംഗ വിഭാഗക്കാരുടെ ലിംഗപദവി രേഖപ്പെടുത്താനുള്ള സംവിധാനം പിഎസ്‌സി പ്രൊഫൈലിൽ ഉൾപ്പെടുത്തും.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top